
തിരുവനന്തപുരം: ഒരുമിച്ച് മദ്യപിച്ചതിന് ശേഷം യുവാവിന്റെ കാലുകളില്‍ വെട്ടി പരിക്കേല്‍പ്പിച്ച് ഗുണ്ടസംഘം കടന്നുകളഞ്ഞു. കൊലക്കേസ് പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നാണ് യുവാവിനെ ആക്രമിച്ചത്. സാരമായ പരിക്കേറ്റ ഷെഫീഖിനെ(34) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവച്ചല്‍ കുറകോണത്താണ് സംഭവം. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെങ്കിലും പിടികൂടിയിട്ടില്ല.
കൊലക്കേസ് പ്രതി രാജേഷിന്റെ വീട്ടിലേക്കാണ് മദ്യപിക്കാനെന്ന വ്യാജേന ഷഫീഖിനെ കൊണ്ടുവന്നത്. മദ്യപിച്ചതിന് ശേഷം ഷഫീഖിനെ കെട്ടിയിട്ട ശേഷം ഇരുകാലുകളിലും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശേഷം റോഡില്‍ ഉപേക്ഷിച്ച് മുങ്ങി. ഷഫീഖിന്റെ കരച്ചില്‍ കേട്ട സമീപ വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് എത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികള്‍ക്കായി പൊലീസ് സംഘം വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കിട്ടിയില്ല. പ്രതികളുമായി ഷഫീഖിന് സൗഹൃദമുണ്ടായിരുന്നെന്ന് സംശയമുണ്ട്. ഷഫീഖിന്റെ മൊബൈലില്‍ പ്രതികളിലൊരാളുടെ ഭാര്യയുടെ ചിത്രമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണമെന്ന സൂചനയുമുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam