
പുനെ (മഹാരാഷ്ട്ര): പെൺകുട്ടിയെ വിവാഹം കഴിയ്ക്കാൻ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി പ്രായത്തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് 20കാരനെതിരെ വധുവിന്റെ പിതാവിന്റെ പരാതി. വിവാഹിതനാകാനുള്ള നിയമപരമായ പ്രായത്തിന് മുമ്പേ തട്ടിപ്പ് നടത്തി മകളെ വിവാഹം ചെയ്തെന്നാണ് ആരോപണം. പരാതിക്ക് പിന്നാലെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 21 വയസ്സ് പൂർത്തിയായെന്ന് തെളിയിക്കാൻ വ്യാജ സ്കൂൾ സർട്ടിഫിക്കറ്റും വ്യാജ ആധാർ കാർഡും നിർമിച്ച് പെണ്ണിന്റെ വീട്ടുകാരെ കബളിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
ഗണേഷ് ദത്താത്രേയ ജാദവ് എന്ന യുവാവിനെതിരെയാണ് അളന്ദി പൊലീസ് കേസെടുത്തത്. ശൈശ വിവാഹ നിരോധന നിയമപ്രകാരമാണ് കേസ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ പ്രായം എത്രയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
'വിവാഹം' പയ്യന്നൂര്‍ കോളെജില്‍ വച്ച്; ക്ഷണക്കത്തുമായി 'സുരേഷേട്ടനും' 'സുമലത ടീച്ചറും'
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam