
ചേർത്തല: സ്വകാര്യ ബസ് യാത്രയ്ക്കിടെ സ്വർണ്ണമാല പൊട്ടിച്ചെടുത്ത ആന്ധ്ര സ്വദേശികളായ സ്ത്രീകളെ മാലയുടെ ഉടമയായി സ്ത്രീ യാത്രക്കാരുടെ സഹായത്തോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരുപ്പൂർ ചെട്ടിപ്പാളയം കോവിൽ വളവ് ഡോർ നമ്പർ 13 ൽ താമസിക്കുന്ന ദേവി (39) ശിവ (36) എന്നിവരാണ് പിടിയിലായത്. ബസ് യാത്രക്കാരുടെ സഹായത്തോടെ മാലയുടെ ഉടമയായ ദേവകി (72) യാണ് മോഷണം നടത്തിയ സ്ത്രീകളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ശനിയാഴ്ച രാവിലെ കോട്ടയത്ത് നിന്നും ചേർത്തലയ്ക്ക് സർവീസ് നടത്തിയ സ്വകാര്യ ബസിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ബസ് യാത്രക്കിടെ പ്രതികൾ വാരനാട് കുപ്പക്കാട്ടിൽ ദേവകിയുടെ സ്വർണ്ണമാലയാണ് പൊട്ടിച്ചെടുത്തത്. മാല പൊട്ടിച്ചത് ശ്രദ്ധയിൽപ്പെട്ടെങ്കിലും ദേവകി പെട്ടെന്ന് ബഹളമുണ്ടാക്കിയില്ല. ബസിലെ മറ്റ് യാത്രക്കാരോട് ദേവകി വിവരം പറയുകയായിരുന്നു. തുടർന്ന് യാത്രക്കാരുടെ സഹായത്തോടെ ഇരുവരെയും പിടികൂടുകയും ചെയ്തു. ഉടൻതന്നെ ചേർത്തല പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം തൃശൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത മരണവീട്ടില്‍ സഹായത്തിനെത്തി വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസില്‍ പ്രതി അറസ്റ്റിലായി എന്നതാണ്. ഞമനേങ്ങാട് വൈദ്യന്‍സ് റോഡിലെ കാണഞ്ചേരി വീട്ടില്‍ ഷാജി (43)യെയാണ് വടക്കേക്കാട് പൊലീസ് അറസ്റ്റു ചെയ്തത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷാജിയെ പിടികൂടിയത്. കഴിഞ്ഞ ജനുവരി രണ്ടിന് വൈകിട്ടാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഞമനേങ്ങാട് ഒന്നരക്കാട്ട് പത്മനാഭന്റെ ഭാര്യ അംബികയുടെ മൂന്ന് പവനോളം തൂക്കംവരുന്ന സ്വര്‍ണമാലയാണ് ഷാജി മോഷ്ടിച്ചത്. പത്മനാഭന്റെ മരണശേഷം വീട് വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ്, അടുക്കളയിലെ സ്ലാബിന് മുകളില്‍ പാത്രത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന മാല ഷാജി മോഷ്ടിച്ചത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം മാല അന്വേഷിച്ചപ്പോഴാണ് മോഷണവിവരം അംബിക അറിയുന്നത്. തുടര്‍ന്ന് വടക്കേക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
മരണവീട്ടില്‍ സഹായത്തിനെത്തി, മാല മോഷണം; പ്രതി അറസ്റ്റില്‍