
മുംബൈ: മുംബൈയിലെ (Mumbai) കുർളയിൽ ഇരുപതുകാരിയെ ബലാത്സംഗം (Rape) ചെയ്ത ശേഷം കൊലപ്പെടുത്തി (Murder). കുർളയിലെ എച്ച്ഡിഐഎൽ കോമ്പൗണ്ടിലെ ഒഴിഞ്ഞ കെട്ടിടത്തിന്‍റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിത്. ടെറസിൽ കയറിയ മൂന്ന് യുവാക്കളാണ് മൃതദേഹം കണ്ടത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം.
യുവാക്കൾ ഉടൻ പൊലീസിനെ വിവരം അറിയിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു യുവതി. പരിശോധനയിൽ യുവതി ക്രൂര ബലാത്സത്തിന് ഇരയായെന്ന് വ്യക്തമായി. പ്രതിയെക്കുറിച്ച് നിലവിൽ സൂചനയില്ല. നെഹറു നഗർ പൊലീസ് അന്വേഷണം നടത്തുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam