
റാഞ്ചി: കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന ഒരു കോടിയിലേറെ വില വരുന്ന 200 കിലോ കഞ്ചാവ് എല് തിന്ന് തീർത്തതായി പൊലീസ്. 2022 ജനുവരിയിൽ ദേശീയ പാത 20 എത്തിയ ഒരു വാഹനത്തിൽ നിന്ന് പിടികൂടിയതായിരുന്നു കഞ്ചാവ്. കോടതിയിൽ പൊലീസ് വെളിപ്പെടുത്തലിന് പിന്നാലെ പ്രതിയെ കോടതി വിട്ടയച്ചു. ബിഹാർ സ്വദേശിയായ 26കാരനെയാണ് റാഞ്ചി പൊലീസ് കഞ്ചാവുമായി പിടികൂടിയത്. ഇന്ദ്ര ജിത് റായി എന്ന അനുർജീത് റായിയെയാണ് കോടതി വെറുതെ വിട്ടത്. അറസ്റ്റിലായ പ്രതിയുമായി പിടിച്ചെടുത്ത വാഹനത്തിന് ബന്ധമുള്ളതായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാതെ വന്നതോടെയാണ് 26കാരനെ കോടതി വിട്ടയച്ചത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റാഞ്ചിയില്‍ നിന്ന് രാംഗഡിലേയ്ക്ക് ലഹരി വസ്തുവുമായി എത്തിയ വാഹനമാണ് പൊലീസ് തടഞ്ഞത്. ബൊലേറോ കാറിൽ നിന്ന് കണ്ടെത്തിയ 200 കിലോഗ്രാം കഞ്ചാവ് ഒര്‍മാന്‍ജി പൊലീസ് സ്റ്റേഷനിലായിരുന്നു സൂക്ഷിച്ചിരുന്നത്.
എന്നാൽ തൊണ്ടി മുതൽ എലികൾ നശിപ്പിച്ചതായി പൊലീസ് ഡയറിയിലും കുറിച്ചിരുന്നു. പിടിച്ചെടുത്ത വസ്തുക്കള്‍ സംരക്ഷിക്കുന്നതില്‍ പൊലീസിന്റേത് ഗുരുതരമായ വീഴ്ചയാണെന്ന് വ്യക്തമാക്കിയ കോടതി ഗുരുതരമായ അശ്രദ്ധയാണ് കേസിലുണ്ടായതെന്നാണ് കുറ്റപ്പെടുത്തുന്നത്. സമാന സംഭവം റാഞ്ചിയിൽ ഇതിന് മുൻപും നടന്നിട്ടുണ്ട്. നേരത്തെ പിടിച്ചെടുത്ത മദ്യം എലികൾ കുടിച്ചുവെന്നാണ് പൊലീസ് വിശദമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam