നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട, 3.7 കിലോ സ്വര്‍ണ്ണം പിടിച്ചു, മൂന്ന് പേര്‍ പിടിയിൽ 

Published : Oct 14, 2022, 11:48 PM ISTUpdated : Oct 14, 2022, 11:53 PM IST
നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട, 3.7 കിലോ സ്വര്‍ണ്ണം പിടിച്ചു, മൂന്ന് പേര്‍ പിടിയിൽ 

Synopsis

മൂന്ന് യാത്രക്കാരിൽ നിന്നായി ഏകദേശം മൂന്ന് കിലോ 700 ഗ്രാം തൂക്കം വരുന്ന ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം പിടികൂടി.

കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഏകദേശം മൂന്ന് കിലോ 700 ഗ്രാം തൂക്കം വരുന്ന ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നുമെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് മിക്ദാദ്, എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നുമെത്തിയ  നിലമ്പൂർ സ്വദേശി ജലാലുദീൻ, ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന തൃശൂർ സ്വദേശി അനസ് എന്നിവരിൽ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്.  

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലും ഇന്ന് വൻ സ്വർണ്ണ വേട്ട നടന്നു. രണ്ട് പേരിൽ നിന്നായി മൂന്നര കിലോഗ്രാം സ്വർണ്ണമാണ് ഡിആര്‍ഐ സംഘം പിടികൂടിയത്. വിപണിയിൽ ഒരു കോടി എഴുപത് ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം പുലർച്ചെ എത്തിയ ഖത്തർ എയർ വേസിലെ രണ്ടു യാത്രക്കാരിൽ നിന്നാണ്  പിടിച്ചത്. ഇവർ കാസർഗോഡ് സ്വദേശികളാണ്. സ്വർണ്ണം മിശ്രിത്രമാക്കി ദേഹത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കടത്ത്. 

read more  പത്മയുടെ 39 ഗ്രാം സ്വർണം പണയപ്പെടുത്തി, 1.1 ലക്ഷം കിട്ടി, ഒരു പങ്ക് ഭാര്യക്കും നൽകിയെന്ന് ഷാഫി

വിമാനത്താവളങ്ങൾ വഴിയുള്ള സ്വ‍ര്‍ണ്ണക്കടത്ത് ദിവസേനെ കൂടി വരികയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും അനധികൃതമായി കടത്തിയ കിലോ കണക്കിന് സ്വര്‍ണ്ണം പിടിച്ചു.  4.25 കിലോ സ്വർണമാണ് പിടികൂടിയത്. കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗമാണ് സ്വർണം പിടിച്ചത്. സ്വർണമെത്തിച്ച കാഞ്ഞിരപ്പളളി സ്വദേശി താഹിറിനെ കസ്റ്റംസ് എയർ ഇന്റനലിജൻസ് വിഭാഗം പിടികൂടി. ദുബായിൽ നിന്നാണ് ഇയാൾ എത്തിയത്. സ്വർണം ലായനിയാക്കിയ ശേഷം അതിൽ ടവൽ മുക്കി ലഗേജ് ബാഗിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

read more പതിനേഴുകാരിയായ പെൺകുട്ടിയെ മദ്യവും മയക്കുമരുന്നും നൽകി പീഡിപ്പിച്ചു, ഒറ്റപ്പാലം പൊലീസെടുത്തത് 14 പോക്സോ കേസുകൾ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ
ചൂടിൽ ആശ്വാസം തേടി ബിയ‍ർ വാങ്ങി, സീൽ ചെയ്ത ബിയ‍ർ കുപ്പിയിൽ ജീവനുള്ള മീൻ, മദ്യഷാപ്പ് ജീവനക്കാരും ഉപഭോക്താവും തമ്മിൽ തർക്കം