കഞ്ചാവ് നല്‍കിയില്ല, കൊല്ലത്ത് വയോധികയെ യുവാക്കൾ വെട്ടിപ്പരിക്കേൽപ്പിച്ചു; വീടും അടിച്ചുതക‍ര്‍ത്തു

Published : Oct 14, 2022, 08:52 PM ISTUpdated : Oct 14, 2022, 09:01 PM IST
കഞ്ചാവ് നല്‍കിയില്ല, കൊല്ലത്ത് വയോധികയെ യുവാക്കൾ വെട്ടിപ്പരിക്കേൽപ്പിച്ചു; വീടും അടിച്ചുതക‍ര്‍ത്തു

Synopsis

നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ കുല്‍സുംബീവിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് കഞ്ചാവ് വാങ്ങാൻ യുവാക്കൾ എത്തിയത്

കൊല്ലം : അഞ്ചലിൽ കഞ്ചാവ് നല്‍കാത്തതിന് ഇടനിലക്കാരിയായ വയോധികയെ യുവാക്കൾ വെട്ടിപ്പരിക്കേൽപ്പിച്ചു. കരുകോണ്‍ സ്വദേശിനി കുല്‍സുംബീവിയെയാണ് അഞ്ചംഗസംഘം ആക്രമിച്ചത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായ കുല്‍സുംബീവിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് കഞ്ചാവ് വാങ്ങാൻ യുവാക്കൾ എത്തിയത്. തുക സംബന്ധിച്ച തർക്കത്തെ തുടര്‍ന്ന് കഞ്ചാവ് നല്‍കില്ലെന്ന് കുല്‍സും ബീവി നിലപാട് എടുത്തു. ഇതോടെ അക്രമാസക്തരായ യുവാക്കള്‍ ആദ്യം വീട് അടിച്ചു തകർത്തു. പിന്നാലെയാണ് കുൽസും ബീവിയെ വെട്ടി പരിക്കേൽപ്പിച്ചത്. 

ലഹരിമരുന്ന് ഇടപാടിലൂടെ പണം സമ്പാദിക്കല്‍; തടവിന് പുറമെ ഒരു ലക്ഷം ദിര്‍ഹം പിഴയും

തലക്ക് ഗുരുതമായി പരിക്കേറ്റ വയോധിക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട സ്വദേശികളായ ബിബിന്‍, സുബിന്‍, മണക്കോട് സ്വദേശി അനു, മണ്ണൂര്‍ സ്വദേശി പ്രസാദ് എന്നിവരെയാണ് അഞ്ചല്‍ പോലീസ് പിടികൂടിയത്. മുഖ്യപ്രതി ശ്രീജിത്ത് രാജ്  ഒളിവിലാണെന്നും ഇയാളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

ബേക്കറിയുടെ മറവിൽ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരിവസ്തുക്കളുടെ വില്‍പ്പന, മുഖ്യപ്രതി പിടിയിൽ

അതിനിടെ, പാലക്കാട് സ്വദേശിയായ ഒരു പെൺകുട്ടിയെ നാല് ജില്ലകളിൽ കൊണ്ടുപോയി ലഹരി മരുന്ന് നൽകി പീഡിപ്പിച്ചതായുള്ള വിവരവും പുറത്ത് വന്നു. ഒറ്റപ്പാലം സ്വദേശിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലഹരിമരുന്ന് നൽകി തടങ്കലിൽ പാർപ്പിച്ചാണ് പീഡിപ്പിച്ചത്. കൊല്ലം, തൃശ്ശൂർ, എറണാകുളം, വയനാട് ജില്ലകളിൽ പതിനേഴുകാരിയായ പെൺകുട്ടിയെ എത്തിച്ചായിരുന്നു പീഡനം. പതിനാല് പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഞ്ചാവ്, എംഡിഎംഎ, മദ്യം എന്നിവ നൽകിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ജൂൺ 21 മുതൽ ഓഗസ്റ്റ് 4 വരെയുള്ള കാലയളവിലായിരുന്നു പീഡനം. പെൺകുട്ടിയെ ലഹരി കടത്തിന് ഉപയോഗിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. 

രണ്ടുമാസം മുമ്പാണ് ഒറ്റപ്പാലം നഗരത്തിനടുത്ത് താമസിക്കുന്ന പതിനേഴുകാരിയെ കാണാതായത്. തുടർന്ന് പെൺകുട്ടിയുടെ അമ്മ പരാതിയുമായി എത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് നടത്തിയ പരിശോധനയിലാണ് തിരുവനന്തപുരത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തിയത്. പലയിടത്തും   തടങ്കലിൽ പാർപ്പിച്ചതും, ലഹരി നൽകി പീഡിപ്പിച്ച വിവരവും പെൺകുട്ടി പൊലീസീനോട് പറഞ്ഞു. മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. ഇതിനു പിന്നാലെയാണ് കേസെടുത്തത്. 


 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ