
കുമളി : ബംഗലൂരുവില്‍ നിന്നും എംഡിഎംഎ മയക്കുമരുന്നും കഞ്ചാവുമായി എത്തിയ സ്ത്രീ ഉൾപ്പെടെയുള്ള അഞ്ചംഗ സംഘത്തെ ഇടുക്കി വണ്ടിപ്പെരയാറിനു സമീപം എക്സൈസ് പിടികൂടി. കുമളി അതിർത്തി ചെക്ക് പോസ്റ്റിൽ പരിശോധനക്കായി കൈകാണിച്ചിട്ടും വാഹനം നിർത്താതെ പോയ സംഘത്തെ പിന്തുടർന്നാണ് പിടികൂടിയത്.
തിരുവനന്തപുരം സ്വദേശികളായ ഡൈന, വിജേഷ്, നിതീഷ്, കിരൺ, പ്രകോഷ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്നും രണ്ടര ഗ്രാം എംഡിഎംഎയും 100 ഗ്രാം കഞ്ചാവും പിടികൂടി. ഇവർ സഞ്ചരിച്ച വാഹനം അറുപത്തി മൂന്നാം മൈലിലെ പെട്രോൾ പമ്പിൽ ഇടിച്ചു കയറ്റി തിരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ടയർ പഞ്ചറായി.
ഈ വാഹനവും കസ്റ്റഡിയിലെടുത്തു. ബംലഗുരുവിൽ നിന്നാണ് എംഡിഎംഎ വാങ്ങിയതെന്നാണ് സംഘാംഗങ്ങൾ മൊഴി നൽകിയത്. പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam