
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ (Uttarpradesh) ആറുവയസ്സുകാരി ലൈംഗിക പീഡനത്തിനിരയായി (Rape and murdered) കൊല്ലപ്പെട്ടു. ഹാപൂരിലാണ് (Hapur) ദാരുണ സംഭവം. പ്രതിയുടെ വീട്ടിലെ ഇരുമ്പ് പെട്ടിയില്‍ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അംജദ് എന്ന 38കാരന്‍ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. റിപ്പോര്‍ട്ട് കിട്ടിയാലേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂവെന്നും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയ പെണ്‍കുട്ടിയെ പ്രതി വശീകരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്നെന്ന് ഹാപുര്‍ എസിപി സര്‍വേശ് മിശ്ര പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് വെറും 50 കിലോമീറ്റര്‍ അകലെയാണ് പ്രതിയുടെ വീട്. വീട്ടിലെത്തിച്ച പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഈ സമയം പ്രതിയുടെ ഭാര്യയും രണ്ട് കുട്ടികളും വീട്ടില്‍ ഉണ്ടായിരുന്നില്ല.
പെണ്‍കുട്ടിയെ കാണാതായതോടെ പ്രദേശമാകെ നാട്ടുകാരും വീട്ടുകാരും തിരച്ചിലാരംഭിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ശനിയാഴ്ച പ്രതിയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ പ്രദേശവാസികള്‍ക്ക് സംശയം തോന്നുകയും പൊലീസിനെ അറിയിക്കുകയും ചെയ്തു. പൊലീസെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറി പരിശോധിച്ചപ്പോഴാണ് പെട്ടിയില്‍ മൃതദേഹം കണ്ടെത്തിയത്. പ്രതിയെ ത്രിലോക്പുരിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. പ്രതിക്കുനേരെ നാട്ടുകാരില്‍ നിന്ന് ആക്രമണമുണ്ടായി. പൊലീസ് വലയം തീര്‍ത്താണ് ഇയാളെ സ്റ്റേഷനിലെത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam