
കോന്നി: പത്തനംതിട്ട കോന്നിയിൽ ഭാര്യയുടെ അമ്മയുടെ അമ്മയെ പീഡിപ്പിച്ച കേസില്‍ 60 കാരൻ അറസ്റ്റിൽ. 85 വയസ്സുള്ള വയോധികയാണ് പീഡനത്തിനിരയായത്. മകളോടാണു വയോധിക പീഡനവിവരം ആദ്യം പറഞ്ഞത്. പ്രതിയുടെ ഉപദ്രവം തുടർന്നതോടെ വയോധികക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. തുടർന്ന്പ്പോ സമീപത്തെ അംഗൻവാടി ഹെല്‍പറെ വിവരം അറിയിച്ചു. ഹെൽപർ ഇടപെട്ടതിനെ തുടർന്ന് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പൊലീസില്‍ വിവരമറിയിച്ചു. വനിതാ പൊലീസ് സ്ഥലത്തെത്തി വയോധികയുടെ മൊഴിയെടുത്തു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. വയോധികയുടെ പേരമകളെ കൂടാതെ പ്രതിക്ക് മറ്റൊരു ഭാര്യയും കുടുംബവുമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കൗമാരക്കാരായ മക്കളെ പുഴയിലേക്കെറിഞ്ഞ് അച്ഛൻ ആലുവ പാലത്തിൽ നിന്ന് ചാടി; രണ്ട് പേർ മരിച്ചു
ആലുവ: ആലുവ മേൽപാലത്തിൽ മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം അച്ഛനും ചാടി. അച്ഛനും പതിമൂന്നും പതിനാറും വയസ്സുള്ള മക്കളുമാണ് ഇവരെന്നാണ് പ്രാഥമിക വിവരം. ആലുവ മണപ്പുറം പാലത്തിൽ നിന്നാണ് അച്ഛൻ മക്കളെ പുഴയിലേക്ക് എറിഞ്ഞത്. സംഭവം കണ്ടവർ ഉടൻ നടത്തിയ രക്ഷാപ്രവർത്തനത്തിൽ മക്കളെ ജീവനോടെ കണ്ടെത്തി. ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി ജില്ലാ ആശുപത്രിയിലും ആൺകുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ച് മരിച്ചു. കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല. അതേസമയം അച്ഛനെ ഇതുവരെ കണ്ടെത്താനായില്ല. അച്ഛനായി തിരച്ചിൽ തുടരുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam