അരുവിക്കരയിൽ 65-കാരന്റെ മരണത്തിൽ മകൻ അറസ്റ്റിൽ

Published : May 15, 2022, 12:03 AM IST
അരുവിക്കരയിൽ 65-കാരന്റെ മരണത്തിൽ മകൻ അറസ്റ്റിൽ

Synopsis

അരുവിക്കരയിൽ 65 കാരന്റെ മരണത്തിൽ മകൻ അറസ്റ്റിൽ. കൊച്ച് പ്ലാമൂട് വീട്ടിൽ സുരേന്ദ്രൻപിള്ളയാണ് മരിച്ചത് മകൻ സന്തോഷിന്റെ മർദ്ദനമേറ്റെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി

തിരുവനന്തപുരം: അരുവിക്കരയിൽ 65 കാരന്റെ മരണത്തിൽ മകൻ അറസ്റ്റിൽ. കൊച്ച് പ്ലാമൂട് വീട്ടിൽ സുരേന്ദ്രൻപിള്ളയാണ് മരിച്ചത് മകൻ സന്തോഷിന്റെ മർദ്ദനമേറ്റെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി.  അച്ഛന്റെ മദ്യപാനത്തെ ചോദ്യംചെയ്തതിനെ തുടർന്നുണ്ടായ കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുരേന്ദ്രൻ പിള്ളയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ കഴിഞ്ഞെത്തിയ വൃദ്ധൻ വ്യാഴാഴ്ച വീട്ടിൽ വെച്ച് മരിക്കുകയുംചെയതു. മരണത്തിൽ സംശയം തോന്നിയ നാട്ടുകാരിൽ ചിലർ സംഭവം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തി. തുടർന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു.

അടിവയറ്റിലേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്നായിരുന്നു റിപ്പോർട്ട്. തടർന്ന് നടത്തിയ അനേഷണത്തിലാണ് മകൻ സന്തോഷ് അറസ്റ്റിലായത്. മരിച്ച സുരേന്ദ്രൻ പിള്ള മദ്യലഹരിയിൽ പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനെപ്പറ്റി നാട്ടുകാർ മകനോട് പാരതിപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് വീട്ടിൽ വച്ചുണ്ടായ തർക്കമാണ് മരണകാരണമായ മർദ്ദനത്തിൽ കലാശിച്ചത്. പ്രതി സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

മദ്യപർ തമ്മിലുള്ള സംഘർഷം; പാറശാലയിൽ ഓട്ടോറിക്ഷ അടിച്ച് തകർത്തു, 2 പേർ അറസ്റ്റിൽ

സിബിഐ അഞ്ചാം ഭാ​ഗം കാണാൻ ഉടമ തിയറ്ററിൽ; വീട് കുത്തിത്തുറന്ന് 371 പവനും രണ്ട് ലക്ഷം രൂപയും കവർന്ന് മോഷ്ടാവ്

ഗുരുവായൂർ: കുടുംബമടക്കം സിബിഐ അഞ്ചാം ഭാ​ഗമായ ദ ബ്രെയിൻ സിനിമ കാണാൻ പോയ സമയത്ത്  വീട്ടിൽ മോഷണം. ഗുരുവായൂർ തമ്പുരാൻപടിയിൽ സ്വർണ വ്യാപാരിയുടെ വീട്ടിലാണ് വൻ കവർച്ച നടന്നത്. വീട്ടിൽ സൂക്ഷിച്ച 371 പവൻ സ്വർണവും രണ്ട് ലക്ഷം രൂപയും മോഷ്ടാവ് കവർന്നു. സ്വർണവ്യാപാരിയായ കുരഞ്ഞിയൂർ ബാലന്റെ വീട്ടിലാണ് രാത്രിയിൽ 7 മണിക്കും 9 മണിക്കും ഇടയിൽ കവർച്ച നടന്നത്. വീട്ടിലെ സിസിടിവിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം വ്യക്തമല്ലാത്ത് പൊലീസിനെ കുഴക്കുന്നു. വീടിന്റെ പുറകുവശത്തെ വാതിൽ കുത്തി തുറന്നാണ് കവർച്ച നടത്തിയത്. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം ആരംഭിച്ചു. 371 പവനോളം നഷ്ടമായെന്നാണ് വീട്ടുകാർ നൽകുന്ന വിവരം. ഡോഗ് സ്വാഡും ഫിംഗർപ്രിന്റ് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. സിനിമ കഴിഞ്ഞു ഭക്ഷണവും കഴിച്ചു വീട്ടിൽ മടങ്ങിയെത്തുമ്പോഴേക്കും കള്ളൻ സ്വർണവും പണവുമായി മുങ്ങിയിരുന്നു. സിസിടിവിയിലെ വിവരമനുസരിച്ച് 7.30നു മതിൽ ചാടിയെത്തിയ കള്ളൻ 8.15നു സ്വർണവും പണവുമായി കടന്നു‌ കളഞ്ഞു.

വളരെ അപൂർവമായി മാത്രമേ ബാലനും ഭാര്യയും വീട്ടിൽ നിന്ന് പുറത്തിറങ്ങാറുള്ളൂ. പുറത്തിറങ്ങിയാൽ തന്നെ നേരത്തെ വീട്ടിലെത്തുകയും ചെയ്യും. എന്നാൽ കഴിഞ്ഞ ദിവസം സിനിമക്കായി ഉച്ചക്ക് രണ്ടുമണിക്ക് പുറപ്പെട്ട ഇവർ രാത്രി ഒമ്പതിനാണ് തിരിച്ചെത്തിയത്. സിനിമ കഴിഞ്ഞു നേരെ മടങ്ങിയിരുന്നെങ്കിൽ  മോഷണം നടക്കുന്ന സമയത്ത് ഇവർക്കു തിരികെയെത്താൻ കഴിയുമായിരുന്നു. അഞ്ചുമാസം മുൻപ് ഗൾഫിലെ ജീവിതം അവസാനിപ്പിച്ചു മടങ്ങിയെത്തിയ ബാലനും ഭാര്യ രുഗ്മിണിയും മാത്രമാണ് വീട്ടിൽ താമസം.

1968ൽ  പത്തേമാരിയിൽ കയറി ​ഗൾഫിലെത്തിയ പ്രവാസിയാണ് ബാലൻ. അജ്മാനിൽ സ്വർണ വ്യാപാരിയായിരുന്നു. അജ്മാനിൽ ബിസിനസുകാരനായ ജയപ്രകാശ്, ജയശ്രീ എന്നിവരാണ് മക്കൾ. സംഭവം നടക്കുന്നതിന്റെ തലേന്ന് മകളുടെ മകൻ പ്ലസ്ടു വിദ്യാർഥിയായ അർജുൻ എത്തിയിരുന്നു. സിനിമ കഴിഞ്ഞ് തിരികെ വരുമ്പോൾ അർജുനെ മുണ്ടൂരിലെ വീട്ടിൽ ഇറങ്ങി. അതുകൊണ്ടാണ് വൈകിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ