ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി; ഗ്ലാസില്‍ മദ്യമൊഴിക്കാത്തതിന് വടി കൊണ്ട് അടിച്ചു

Web Desk   | stockphoto
Published : Feb 19, 2020, 11:47 AM IST
ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി; ഗ്ലാസില്‍ മദ്യമൊഴിക്കാത്തതിന്  വടി കൊണ്ട് അടിച്ചു

Synopsis

മദ്യലഹരിയില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി വടി കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. 

നാഗ്പൂര്‍: മദ്യലഹരിയില്‍ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. നാഗ്പൂരിലെ വര്‍ധ്മാന്‍ നഗര്‍ സ്വദേശിയായ രാധേശാം രാമ്തി ശര്‍മ്മ(27)യാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചത്. വീടിന് സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി.

ബൈക്കിലെത്തിയ പ്രതി കുട്ടിയോട് ബൈക്കിന് പിന്നില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഇതിന് സമ്മതിക്കാതിരുന്ന കുട്ടിയെ ഇയാള്‍ നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. ഒരു കുറ്റിക്കാട്ടിലെത്തിച്ച ഇയാള്‍ മദ്യക്കുപ്പി പുറത്തെടുത്ത ശേഷം ഗ്ലാസിലേക്ക് മദ്യമൊഴിക്കാന്‍ കുട്ടിയെ നിര്‍ബന്ധിച്ചു. ഇത് അനുസരിക്കാതെ വന്നതോടെ പ്രതി കുട്ടിയെ വടി കൊണ്ട് ക്രൂരമായി അടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

കുട്ടിയെ കാണാതായതോടെ തെരച്ചില്‍ നടത്തിയ മാതാപിതാക്കള്‍ കുറ്റിക്കാട്ടില്‍ നിന്നും കുട്ടിയെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 

Read More: ലൈംഗിക ബന്ധത്തിന് ശേഷം യുവതിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ