
പത്തനംതിട്ട: സ്വന്തം വീട്ടിൽനിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്ന എണ്‍പത്തിയഞ്ചുകാരി. ക്രൂരമായ സംഭവം നടന്നത് പത്തനംതിട്ട അരുവാപ്പുലത്താണ്. 85കാരിയെ ബലാത്സംഗം ചെയ്തതാകട്ടെ ചെറുമകളുടെ ഭര്‍ത്താവ്. പ്രതിയെ പൊലീസ് കയ്യോടെ പിടികൂടിയിട്ടുണ്ട്.
കഴിഞ്ഞ മാസം പത്തിനും പതിനഞ്ചിനും ഇടയിലായി മൂന്ന് തവണയാണ് 56 വയസുള്ള പ്രതി വയോധികയെ ബലാത്സംഗം ചെയ്തത്. ആദ്യ ഘട്ടത്തിൽ പ്രതിയെ പേടിച്ച് വിവരം പുറത്ത് പറയാതിരുന്ന വയോധിക ഉപദ്രവം തുടർന്നതോടെയാണ് പരാതി നൽകിയത്. വീടിനടുത്തുള്ള അംഗനവാടിയിലെ ജീവനക്കാരിയോടാണ് ഉണ്ടായ സംഭവം ആദ്യം പറഞ്ഞത്.
തുടർന്ന് അംഗനവാടി ജീവനക്കാരി കോന്നി ഐസിഡിഎസ് സൂപ്പർവൈസറെ വിവരം അറിയിച്ചു. സൂപ്പർവൈസർ ബിന്ദു വി നായരാണ് പൊലീസിൽ പരാതി നൽകിയത്. ഐസിഡിഎസ് സൂപ്പർവൈസറുടെ സാന്നിധ്യത്തിൽ തന്നെ പൊലീസ് വയോധികയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഇന്ന് രാവിലെ പ്രതിയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 രണ്ട് വകുപ്പാണ് ചുമത്തിയിരിക്കുന്നത്. വയോധിക പൊലീസിന് നൽകിയ മൊഴി പ്രകാരം മുന്പ് പല തവണയും ഇയാൾ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്. സംഭവങ്ങൾ പുറത്ത് പറയരുതെന്ന് ചില ബന്ധുക്കൾ നിർബന്ധം പിടിച്ചതായും വയോധിക മൊഴി നൽകി.
കഴിഞ്ഞ 16 വർഷമായി ചെറുമകൾക്കൊപ്പമാണ് വയോധിക കഴിയുന്നത്. എൺപതിയഞ്ച്കാരിയുടെ ചെറുമകൾ പ്രതിയുടെ രണ്ടാം ഭാര്യായാണ്. പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ വയോധിക ഇളയമകളുടെ അടുത്തേക്ക് താമസം മാറ്റി.
"ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കുന്നു"; വിവാദ പരസ്യങ്ങള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
പൂപ്പാറ കൂട്ടബലാത്സംഗക്കേസിൽ രണ്ട് പേര്‍ കൂടി അറസ്റ്റിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam