കവര്‍ച്ച തടയാന്‍ ശ്രമിച്ച 88കാരിയെ ദില്ലിയില്‍ കുത്തിക്കൊന്നു

By Web TeamFirst Published Jun 21, 2020, 4:20 PM IST
Highlights

അടുത്തിടയായി ഇവരുടെ വീട്ടില്‍ നിയമിച്ച സെക്യൂരിറ്റി ജീവനക്കാരനും മൂന്ന് പേരും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്നും...
 

ദില്ലി: വിരമിച്ച സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്റെ ഭാര്യ കവര്‍ച്ച തടയാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് മരിച്ചു. 88 വയസ്സുള്ള കന്ത ചൌളയാണ് 
ദില്ലിയിലെ ഫഌറ്റില്‍ വച്ച് കുത്തേറ്റ് മരിച്ചത്. 

ദില്ലിയിലെ സഫ്ദര്‍ജംഗ് മേഖലയിലെ ഇവരുടെ വീട്ടില്‍ വച്ചാണ് ആക്രമണമുണ്ടായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ രണ്ട് മക്കളും മരിച്ചതോടെ കന്ത ചൗളയും ഭര്‍ത്താവ് ബി ആര്‍ ചൗളയും ഇവിടെയാണ് താമസം. 

ശനിയാഴ്ച രാത്രിയോടെയാണ് ഒരു സംഘം ആളുകള്‍ ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ചുകയറിയത്. അടുത്തിടയായി ഇവരുടെ വീട്ടില്‍ നിയമിച്ച സെക്യൂരിറ്റി ജീവനക്കാരനും മൂന്ന് പേരും ചേര്‍ന്നാണ് കവര്‍ച്ച നടത്തിയതെന്നും ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് കന്തയ്ക്ക് കുത്തേറ്റതെന്നും പൊലീസ് പറഞ്ഞു. 

ഇരുവരെയും കത്തിചൂണ്ടി ഭീഷണിപ്പെടുത്തുകയും ഇതിന് പിന്നാലെ കവര്‍ച്ചാ സംഘത്തെ തടയാന്‍ ശ്രമിച്ച കന്തയെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ വീടിനുള്ളില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും സംഘം കവര്‍ന്നു. 

അബോധാവസ്ഥയില്‍ കിടക്കുന്ന ഭാര്യയെ കണ്ട് ചൗള അയല്‍വാസികളെ വിവരമറിയിക്കുകയും കന്തയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ആശുപത്രിയില്‍ വച്ച് കന്ത മരിച്ചു. സംഭവത്തില്‍കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചതായി വ്യക്തമാകി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
 

click me!