യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു, സുഹൃത്ത് കസ്റ്റഡിയിൽ

Published : Mar 05, 2023, 01:33 PM ISTUpdated : Mar 06, 2023, 07:54 PM IST
യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു, സുഹൃത്ത് കസ്റ്റഡിയിൽ

Synopsis

തിരുവഞ്ചൂർ സ്വദേശിയായ ഷൈജുവാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തിനെ അയർക്കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

കോട്ടയം : കോട്ടയം അയർക്കുന്നത് യുവാവിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നു. കോട്ടയം തിരുവഞ്ചൂർ പോളചിറയിലാണ് സംഭവം. തിരുവഞ്ചൂർ സ്വദേശിയായ ഷൈജു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് ലാലുവിനെ അയർക്കുന്നം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് ഷൈജു ഇലവുങ്കലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ നിരവധി മുറിവുകളും കണ്ടെത്തിയിരുന്നു.

ലാലുവിന്‍റെ വീടിനു മുന്നിൽ രക്തക്കറ കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്. എന്നാൽ കുറച്ചകലെ മറ്റൊരു വീടിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്.  പോസ്റ്ററുകൾ കൊണ്ടു മൂടിയ നിലയിലായിരുന്നു ജഡം.  അടിവസ്ത്രം മാത്രമാണ് മൃതദേഹത്തിലുണ്ടായിരുന്നത്. സ്വന്തം വീടിന് മുന്നിൽ കൃത്യം നടത്തിയ ശേഷം ശേഷം പ്രതി റോഡ് അരികിലെ മറ്റൊരു വീടിനു മുന്നിൽ ജഡം വലിച്ചുകൊണ്ടുവന്ന് ഇട്ടതാകാമെന്ന് പൊലീസ് കരുതുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ