കൊലപാതകക്കേസിൽ തുമ്പായത് സ്ലിപ്പെർ, യുവാവിനെ കത്തിച്ച് ചാരമാക്കിയ കേസിൽ പ്രതികൾ പിടിയിൽ

By Web TeamFirst Published Nov 5, 2021, 1:17 PM IST
Highlights

യുവാവിനായുള്ള അന്വേഷണത്തിനിടെയാണ് ഇയാൾ ഉപയോഗിച്ചിരുന്ന ചെരുപ്പ് ഒരു വീടിന്റെ മുറ്റത്തുനിന്ന് ലഭിച്ചത്. ഇത് മുഖ്യപ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചു. 

പുനെ: ഒക്ടോബർ പകുതിയോടെയാണ് 26കാരനെ കാണാതാകുന്നത്. കാണാതായതുമുതൽ തിരച്ചിലാരഭിച്ച ബന്ധുക്കൾ ഒക്ടോബർ 22 ന് മകനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകി.യുവാവിന് വിവാഹിതയായ സ്ത്രീയുമായി ബന്ധമുണ്ടെന്നും (Extra Marital affairs) ഇവരുടെ ഭർത്താവാണ് കൊലപ്പെടുത്തിയതെന്നും (Murder) പിന്നീട് തെളിഞ്ഞു. എന്നാൽ കൊലപാതകിയെ കണ്ടെത്താൻ പൂനെ പൊലീസിനെ സഹായിച്ചത് യുവാവിന്റെ സ്ലിപ്പെറാണ്. 

യുവാവിനായുള്ള അന്വേഷണത്തിനിടെയാണ് ഇയാൾ ഉപയോഗിച്ചിരുന്ന ചെരുപ്പ് ഒരു വീടിന്റെ മുറ്റത്തുനിന്ന് ലഭിച്ചത്. ഇത് മുഖ്യപ്രതിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചു. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി പല സംശയങ്ങളിൽ കേസ് നീങ്ങുന്നതിനിടെയാണ് സ്ലിപ്പെർ കിട്ടുന്നത്. ഇത് കേസിന് വഴിത്തിരിവാകുകയായിരുന്നു. 

യുവാവിന് വിവാഹിതയായ ഒരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഈ സ്ത്രീയുടെ ഭർത്താവിന്റെ വീടിന്റെ മുറ്റത്തുനിന്നാണ് സ്ലിപ്പെർ കണ്ടെത്തിയത്. ഒക്ടോബർ 21 ന് സ്ത്രീയുടെ ഫോണിൽ രണ്ട് മിസ്ഡ് കോൾ കണ്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ മിസ്ഡ് കോൾ കൊല്ലപ്പെട്ട യുവാവിന്റേതായിരുന്നു. അന്ന് അർദ്ധരാത്രിയിൽ സ്ത്രീയെക്കാണാൻ ഈ ചെറുപ്പക്കാരൻ ഇവരുടെ വീട്ടിലെത്തിയിരുന്നു. 

ഈ സമയം സ്ത്രീയുടെ ഭർത്താവും രണ്ട് സഹായികളും ചേർന്ന് യുവാവിന്റെ നെഞ്ചിലും വയറ്റിലും കത്തികൊണ്ട് കുത്തുകയായിരുന്നു. 
തുടർന്ന് യുവാവിന്റെ മൃതദേഹം മൂന്നുപേരും ചേർന്ന് വലിയ ബാരലിൽ ആക്കുകയും കത്തിച്ച് ചാരമാക്കുകയും ചെയ്തു. ബാക്കി ഭാഗങ്ങൾ പലയിടങ്ങളിലായി നദികളിൽ ഒഴുക്കി. കൊലപാതകം തെളിഞ്ഞതോടെ പൊലീസ് സഹായികളിലൊരാളെ പൂനെയിൽ നിന്നും മുഖ്യപ്രതിയെയും മറ്റൊരു സഹായിയെയും മധ്യപ്രദേശിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. 

click me!