
ചാലക്കുടി: ചാലക്കുടിക്ക് സമീപം കൊളത്തൂരിൽ ഇന്നോവ കാറിൽ കടത്തുകയായിരുന്ന നൂറ് കിലോയോളം കഞ്ചാവ് പൊലീസ് പിടികൂടി. കൊല്ലം ഏഴുകോൺ സ്വദേശികളായ മൂന്ന് പേരാണ് പിടിയിലായത്.
വിപണിയിൽ ഒരു കോടിയിലധികം വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. ഹാരിസ്, ആഷിഖ്, രാഹുൽ എന്നിവരാണ് പിടിയിലായവർ. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലണ് മൂവർ സംഘം കുടുങ്ങിയത്.
ആന്ധ്രയിൽ നിന്ന് കൊല്ലത്തേക്ക് കടത്താനായിരുന്നു ശ്രമം. ടുണിയിൽ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് കേരളത്തിലെത്തിച്ച് വിൽപന നടത്തുമ്പോൾ ഗ്രാമിന് അഞ്ഞൂറു മുതൽ മുകളിലേക്കാണ് വില ഈടാക്കുന്നത്. ലോക് ഡൗൺ സാഹചര്യം മുതലെടുത്താണ് ഇത്.
പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് ലഹരി വസ്തുക്കൾ കടത്തുന്ന സംഘങ്ങൾക്കെതിരെ കർശനമായ പരിശോധനയും നടപടികളും സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam