മുൻവൈരാഗ്യത്തെ തുടർന്ന് ആക്രമണം; യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Published : Oct 07, 2023, 11:52 PM ISTUpdated : Oct 08, 2023, 12:20 AM IST
മുൻവൈരാഗ്യത്തെ തുടർന്ന് ആക്രമണം; യുവാവിനെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Synopsis

കണ്ണണൻപാറയിലെ പഞ്ചായത്ത് കിണറിന് സമീപത്ത് വച്ചായിരുന്നു പ്രതികളായ കൊച്ചുമോൻ, അഭിലാഷ്, വിഷ്ണുരാജ്, ബിജു എന്നിവർ ചേർന്ന് ഉണ്ണികുമാറിനെ മർദ്ദിച്ചത്. മുൻവൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണം.

കൊല്ലം: കൊല്ലം ചിതറയിൽ യുവാവിനെ അക്രമിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കഴിഞ്ഞ മാസമാണ് കല്ലുവാഴ സ്വദേശിയായ ഉണ്ണികുമാറിനെ നാലംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. ഒളിവിലായിരുന്ന പ്രതികളെ വളവ്പച്ച പൊലീസാണ് പിടികൂടിയത്.

കണ്ണണൻപാറയിലെ പഞ്ചായത്ത് കിണറിന് സമീപത്ത് വച്ചായിരുന്നു പ്രതികളായ കൊച്ചുമോൻ, അഭിലാഷ്, വിഷ്ണുരാജ്, ബിജു എന്നിവർ ചേർന്ന് ഉണ്ണികുമാറിനെ മർദ്ദിച്ചത്. മുൻവൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണം. കഴിഞ്ഞ മാസം ഒൻപതാം തിയതി ഉണ്ണികുമാർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. ആദ്യം കൊച്ചുമോനും അഭിലാഷുമാണ് മർദ്ദിച്ചത്. തോർത്ത് കൊണ്ട് കഴുത്തിൽ മുറുക്കി ഉണ്ണികുമാറിനെ കിണറ്റിലേക്ക് തള്ളിയിടാൻ ശ്രമിച്ചു. ഇയാൾ ബഹളം വച്ചത് കോട്ട് നാട്ടുകാർ എത്തിയതോടെ അക്രമികൾ ഓടി.

Also Read: റോഡ് ക്യാമറ ചതിച്ചാശാനേ...ബുള്ളറ്റ് മോഷ്ടിച്ചു, ഹെൽമറ്റെടുക്കാൻ മറന്നു; കള്ളന്‍ വലയില്‍

എന്നാൽ മടങ്ങിപ്പോയ പ്രതികൾ മണിക്കൂറുകൾക്ക് ശേഷം വിഷ്ണുരാജിനെയും ബിജുവിനെയും കൂട്ടി എത്തി വീണ്ടും മർദ്ദിച്ചു. പൊലീസ് കേസെടുത്രുതതോടെ പ്രതികൾ ഒളിവിൽ പോയി. മൊബൈൽ ഫോൺ ലൊക്കോഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഗുരുതരമായ പരിക്കേറ്റ ഉണ്ണികുമാർ ദിവസങ്ങോളോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ചിതറയില്‍ യുവാവിനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ