
തിരുവനന്തപുരം: വർക്കല തൃപ്പോരിട്ടകാവിൽ ക്ഷേത്രത്തിൽ വിളക്ക് കത്തിച്ച് മോഷണം. ഓട് പൊളിച്ച് ക്ഷേത്രത്തിനകത്ത് കടന്നായിരുന്നു മോഷണം നടത്തിയത്. കാണിക്ക വഞ്ചിയിൽ നിന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചയാളെ ഇതുവരെ കണ്ടെത്താനായില്ല.
ഇന്നലെ രാത്രി 12 മണിയോടെയാണ് വർക്കല പനയറ തൃപ്പോരിട്ടകാവിൽ ക്ഷേത്രത്തിൽ കവർച്ച നടന്നത്. രാവിലെ ആറ് മണിയോടുകൂടി ക്ഷേത്രം ജീവനക്കാരൻ എത്തിയപ്പോഴാണ് കാണിക്ക വഞ്ചികൾ ക്ഷേത്ര പരിസരത്ത് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. വിളക്ക് കത്തിച്ച് വച്ച് മോഷ്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ അമ്പലത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായിട്ടുണ്ടെന്നാണ് ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. മോഷ്ടാക്കളെന്ന് സംശയിക്കുന്ന മൂന്ന് പേർ നിരീക്ഷണത്തിലാണെന്ന് അയിരൂർ പൊലീസ് അറിയിച്ചു.
വർക്കലയിൽ ക്ഷേത്രത്തിന്റെ ഓട് പൊളിച്ചിറങ്ങി കവർച്ച
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam