കേസുകൾ ഒഴിവാക്കണം, സ്റ്റേഷൻ വളപ്പിൽ പ്രതിയുടെ ആത്മഹത്യാശ്രമം, വീണ്ടും കേസെടുത്ത് പൊലീസ്

Published : Aug 10, 2022, 12:02 AM IST
കേസുകൾ ഒഴിവാക്കണം,  സ്റ്റേഷൻ വളപ്പിൽ പ്രതിയുടെ ആത്മഹത്യാശ്രമം, വീണ്ടും കേസെടുത്ത് പൊലീസ്

Synopsis

 ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ശാസ്താംകോട്ട സ്വദേശി പത്മകുമാർ ആണ് ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ചത്

കൊല്ലം: ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. ശാസ്താംകോട്ട സ്വദേശി പത്മകുമാർ ആണ് ബ്ലേഡ് ഉപയോഗിച്ച് കൈ മുറിച്ചത്. ഗാർഹിക പീഡനക്കേസിലെ പ്രതിയാണ് പത്മകുമാർ. പത്മകുമാറും ഭാര്യയും ഏറെ നാളായി അകന്നു കഴിയുകയാണ്. ഇയാൾ നിരന്തരം മർദ്ദിക്കുന്നു എന്ന ഭാര്യയുടെ പരാതി ശാസ്‌താംകോട്ട സ്റ്റേഷനിലുണ്ട്. ഈ കേസിൽ പ്രതിക്ക് ജാമ്യം നൽകിയ കോടതി ഭാര്യവീട്ടിൽ പ്രവേശിക്കുന്നത് വിലക്കി. 

എന്നാൽ ദിവസങ്ങൾക്ക് മുൻപ് പത്മകുമാർ വീണ്ടും വീട്ടിലെത്തി ഭാര്യയെ മർദ്ദിച്ചു. ഇതിനെ തുടർന്ന് പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ശാസ്താംകോട്ട പൊലീസ് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഇന്ന് രാവിലെ പത്മകുമാർ സ്റ്റേഷനിൽ എത്തിയത്. തന്റെ പേരിലുള്ള എല്ലാ കേസുകളും ഒഴിവാക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു. 

പിന്നാലെയാണ് കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് പത്മകുമാർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിസ്സാര പരുക്കുകളോടെ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്കെതിരെ ആത്മഹത്യാ ശ്രമത്തിനും പൊലീസ് കേസെടുത്തു.

Read more: 'ജവാൻ റം', പേര് മാറ്റണമെന്ന് സർക്കാറിന് അപേക്ഷ, നാണക്കേടുണ്ടാക്കുന്നുവെന്ന് വിമുക്തഭടൻ നിവേദനത്തിൽ

കൊല്ലം: കടയ്ക്കലിൽ പത്താം ക്ലാസുകാരിയെ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. പ്രണയം നടിച്ചായിരുന്നു പെൺകുട്ടിയെ വശത്താക്കി പീഡനത്തിന് ഇരയാക്കിയത്. കിളിമാനൂർ ചെങ്കിക്കുന്ന സ്വദേശി സുജിത്തിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പുകൾ ചുമത്തി ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

കടയ്ക്കൽ സ്വദേശിനിയായ 14-കാരിയെ ബന്ധുവീട്ടിൽ നിന്നാണ് സുജിത് പരിചയപ്പെടുന്നത്. പിന്നീട് ഫോണിലൂടെ പ്രണയമായി. വിവാഹ വാഗ്ദാനം നല്കി പലയിടത്തും കൊണ്ടുപോയി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി യുവാവ് കറങ്ങി നടക്കുന്നത്  അറിഞ്ഞ വീട്ടുകാര്‍ പെൺകുട്ടിയെ ചോദ്യം ചെയ്തു. തുടർന്നാണ് പീഡന വിവരം അറിയുന്നത്. വൈദ്യ പരിശോധനയിൽ പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി കണ്ടെത്തി. പിന്നാലെ  വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത കടക്കൽ പൊലീസ്, സുജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കിളിമാനൂർ, ചണ്ണപ്പേട്ട എന്നീ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തു. 

Read more: മാന്നാറിൽ പരസ്പരം കളിയാക്കിയ വിദ്യാര്‍ഥികള്‍ തമ്മിൽ നടുറോഡില്‍ പൊരിഞ്ഞ അടി

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ