ട്യൂഷന്‍ സെന്ററില്‍ പരസ്പരം കളിയാക്കിയ വിദ്യാര്‍ഥികള്‍ നടുറോഡില്‍ പൊരിഞ്ഞ അടി. മാന്നാര്‍ നായര്‍ ഹയര്‍ സെക്കണ്ടറി  സ്‌കൂളിനു തെക്ക് ഭാഗത്തുളള ട്യൂഷന്‍ സെൻ്ററിൽ വന്ന വിദ്യാര്‍കളാണ് അടി ഉണ്ടാക്കിയത്.

മാന്നാര്‍: ട്യൂഷന്‍ സെന്ററില്‍ പരസ്പരം കളിയാക്കിയ വിദ്യാര്‍ഥികള്‍ നടുറോഡില്‍ പൊരിഞ്ഞ അടി. മാന്നാര്‍ നായര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു തെക്ക് ഭാഗത്തുളള ട്യൂഷന്‍ സെൻ്ററിൽ വന്ന വിദ്യാര്‍കളാണ് അടി ഉണ്ടാക്കിയത്. റോഡില്‍ 10 മിനിട്ടോളം പല സംഘങ്ങളായി അടിയുണ്ടക്കിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ സമയം ഗതാഗതം സ്തംഭിച്ചു. 

നാട്ടുകാര്‍ ബഹളം ഉണ്ടക്കിയപ്പോഴേക്കും അടിയുണ്ടാക്കിയവര്‍ ഓടിമറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സമീപത്തെ കടയില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വിദ്യാര്‍ഥികളെ തിരിച്ചറിയുകയും രക്ഷിതാക്കളോടൊപ്പം ബുധനാഴ്ച പോലീസ് സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ചയും ഇവിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ അടി നടന്നിരുന്നു.

Read more:  'ചീരയും കാബേജും കാരറ്റും വെജിറ്റബിൾസ്, പിന്നെ കഞ്ചാവെന്താണ് സാറേ'...; എക്സൈസിനോട് അറസ്റ്റിലായ വ്ലോ​ഗർ

മദ്യം വീട്ടിലെത്തിച്ചു തരാമെന്ന് പറഞ്ഞ് ഐഎഎസ് ഉദ്യോഗസ്ഥയിൽ നിന്ന് പണം തട്ടിയതായി പരാതി

ഗുരുഗ്രാം: ഓൺലൈനായി ബുക്ക് ചെയ്താൽ വീട്ടിൽ മദ്യം എത്തിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഐഎഎസ് ഉദ്യോഗസ്ഥയിൽ നിന്ന് വൻ തുക തട്ടിയതായി പരാതി. സുശാന്ത് ലോക് നിവാസിയായ സൊഹ്‌റ ചാറ്റർജിയാണ് പരാതിക്കാരി. രണ്ട് ലക്ഷം രൂപയോളം പറ്റിച്ചതായാണ് പരാതി. 

ക്രെഡിറ്റ് കാർഡ് നമ്പറും ഒടിപിയും കൈക്കലാക്കിയാണ് തട്ടിപ്പുകാർ വൻതുക ഇവരിൽ നിന്ന് തട്ടിയെടുത്തത്. ജൂലൈ 23ന് ആഘോഷം നടത്താനായി വൈകുന്നേരം ആറിന് മദ്യത്തിന് ഓൺലൈനിൽ ഓർഡർ നൽകി. ബുക്ക് ചെയ്തതിന് ശേഷം മൊബൈൽ ഫോണിൽ ഒരു കോൾ വന്നു. 

അതിഥികൾ വരുന്ന സമയമായതിനാൽ വിളിക്കുന്നയാളെ വിശ്വസിച്ചും തിരക്ക് കാരണം ഞാൻ എന്റെ ക്രെഡിറ്റ് കാർഡ് നമ്പറും ഒറ്റത്തവണ ഒടിപിയും പങ്കിടുകയായിരുന്നു എന്നാണ് സൊഹ്റ ചാറ്റർജി നൽകിയ മൊഴി. എന്റെ ക്രെഡിറ്റ് കാർഡ് വഴി 630 രൂപ ഡെബിറ്റ് ചെയ്തതായി എസ്എംഎസ് ലഭിച്ചു. എന്നാൽ പിന്നീട് കാർഡിൽ നിന്ന് 1,92,477.50 രൂപ ഇടപാട് നടത്തിയതായി കണ്ടെത്തുകയായിരുന്നു എന്നും അവർ പറഞ്ഞു.

Read more: ഇര്‍ഷാദ് വധക്കേസ്: സ്വര്‍ണക്കടത്ത് സംഘത്തിലെ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

വെബ്സൈറ്റിൽ ഇത്തരത്തിൽന നിരവധി പേർ പറ്റിക്കപ്പെട്ടതായി പൊലീസ് പറയുന്നു. മുമ്പ് മദ്യം വീട്ടിൽ എത്തിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒരാളെ കബളിപ്പിച്ച സംഘത്തിലെ മൂന്ന് പേരെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തട്ടിപ്പിന് ഉപയോഗിച്ച മൊബൈൽ നമ്പർ ഞങ്ങൾ നിരീക്ഷിക്കുകയാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു.