ആശുപത്രിയിൽ കൊണ്ടുവന്ന റിമാൻഡ് പ്രതി രക്ഷപ്പെട്ടു

Published : Mar 04, 2020, 12:13 PM IST
ആശുപത്രിയിൽ കൊണ്ടുവന്ന റിമാൻഡ് പ്രതി രക്ഷപ്പെട്ടു

Synopsis

ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു ഇയാള്‍.

കണ്ണൂർ: കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് കൊണ്ടുവന്ന റിമാൻഡ് പ്രതി രക്ഷപ്പെട്ടു. കോഴിക്കോട് വളയം സ്വദേശി രാജൻ ആണ് രക്ഷപ്പെട്ടത്. ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ രാജൻ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്നു. 

കഴിഞ്ഞ മാസം 21നാണ് രാജനെ സെൻട്രൽ ജയിലിലെത്തിച്ചത്. രാവിലെ രാജനടക്കം ഏഴ് തടവുകാരെയാണ് ചികിത്സക്കായി കൊണ്ടുവന്നത്. ഏഴ് ജയിൽ ജീവനക്കാരും രാജനൊപ്പം ഉണ്ടായിരുന്നു. രാജനായി അന്വേഷണം തുടങ്ങിയെന്നും ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും ജയിൽ സൂപ്രണ്ട് പറഞ്ഞു.

Also Read: സിഗ്നലില്‍ ജീപ്പ് നിര്‍ത്തിയപ്പോള്‍ പ്രതി രക്ഷപ്പെട്ടു; 24 മണിക്കൂറിനുള്ളില്‍ അകത്താക്കി പൊലീസ്

Also Read: മൂത്രമൊഴിക്കണമെന്ന് പറഞ്ഞു, വിലങ്ങഴിച്ചു; മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ടു

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ