
പട്ന: വിചിത്രമായ പല മോഷണങ്ങൾക്കും സാക്ഷിയായിട്ടുള്ള സംസ്ഥാനമാണ് ബിഹാർ. 60 അടി നീളമുള്ള പാലം മുതൽ ട്രെയിനിന്റെ എന്‍ജിന്‍ വരെ ബിഹാറിൽ മോഷണം പോയിട്ടുണ്ട്. ഈ പട്ടികയിലേക്ക് ഒടുവിലായി എത്തുകയാണ് ഒരു കുളം. ഏറ്റവും ഒടുവിലായി ബിഹാറിൽ മോഷണം പോയിരിക്കുന്നത് ഒരു കുളമാണ്. വിസ്താരമുള്ളതും നിരവധി മീനുകളുടെ ആവാസ സ്ഥലവുമായിരുന്ന കുളമാണ് ബിഹാറിലെ ദാർഭാംഗയിൽ കാണാതായിട്ടുള്ളത്. പൊതു സ്വത്തായ കുളത്തിൽ നാട്ടുകാർ മീന്‍ പിടിക്കാന്‍ പോവുന്നത് സാധാരണമായിരുന്നു.
സ്ഥലത്തിന് വർധിച്ച് വരുന്ന വില മൂലം സ്ഥലം മാഫിയ അംഗങ്ങളാണ് കുളം അടിച്ച് മാറ്റിയതെന്നാണ് നാട്ടുകാരുടെ പരാതി. പെട്ടന്ന് ശ്രദ്ധയിൽ പെടാത്ത രീതിയിൽ രാത്രിയിലായിരുന്നു കുളത്തിൽ മണ്ണ് നിറച്ചത്. കഴിഞ്ഞ ദിവസം രാവിലെ കുളത്തിൽ മീന്‍ പിടിക്കാനെത്തിയവർ കണ്ടത് കുളത്തിന് പകരമൊരു കുടിലായിരുന്നു. നാട്ടുകാർ പരാതിപ്പെട്ടതിന് പിന്നാലെ കുടിലിലേക്ക് പൊലീസ് എത്തുന്നതിന് മുന്‍പ് കുടിലിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. പതിനഞ്ച് ദിവസത്തോളമെടുത്താണ് കുളം നിരപ്പാക്കി കുടിൽ വച്ചതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയും കുളം മോഷണത്തിനുണ്ടായെന്നും ആരോപണമുണ്ട്.
രാത്രി കാലത്ത് നടന്ന കുളം നികത്തൽ ഉദ്യോഗസ്ഥർക്ക് തടയാമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. നേരത്തെ 2022 നവംബറിലാണ് ബേഗുസാരായിൽ നിന്ന് ട്രെയിന്റെ എന്‍ജിന്‍ കാണാതായാത്. യാർഡിലേക്ക് തുരങ്കമുണ്ടാക്കി എത്തിയ കള്ളന്മാർ പാർട്സുകളായാണ് എന്‍ജിന്‍ കടത്തിയത്. ഈ വർഷം ആദ്യത്തിലാണ് റോഹ്താസ് ജില്ലയിൽ നിന്ന് 60അടി നാളമുള്ള പാലം മോഷണം പോയത്. ജെസിബികളും ഗ്യാസ് കട്ടറുകളുമായെത്തിയ മോഷ്ടാക്കൾ പാലം കഷ്ണങ്ങളായി മുറിച്ച് കടത്തുകയായിരുന്നു. ഇതിനായി 3 ദിവസമാണ് കള്ളന്മാരെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam