കണ്ടെത്തിയത് അബോധാവസ്ഥയിൽ, ചികിത്സക്കിടെ മരിച്ചു; കോഴിക്കോട്ട് യുവാവ് മരിക്കാൻ കാരണം ആൾക്കൂട്ട ആക്രമണം?

Published : Apr 02, 2023, 12:27 AM ISTUpdated : Apr 02, 2023, 12:28 AM IST
കണ്ടെത്തിയത് അബോധാവസ്ഥയിൽ, ചികിത്സക്കിടെ മരിച്ചു; കോഴിക്കോട്ട് യുവാവ് മരിക്കാൻ കാരണം ആൾക്കൂട്ട ആക്രമണം?

Synopsis

ഇക്കഴിഞ്ഞ 28 ന് രാവിലെയാണ് കരിയാത്തൻ കോട്ട ക്ഷേത്രത്തിന് സമീപത്ത് ബിനീഷിനെ പരിക്കേറ്റ നിലയിൽ കണ്ടത്. ദേഹത്താകെ പരിക്കുണ്ടായിരുന്നെന്നും തലയ്ക്ക് പിന്നിൽ വലിയ മുറിവുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. തലേദിവസം അമ്പലത്തിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ ബിനീഷിനെ മർദ്ദിച്ച് കൊല്ലുകയായിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി.

കോഴിക്കോട്: കൊളത്തൂരിൽ യുവാവ് മരിച്ചത് ആൾക്കൂട്ട മർദ്ദനം മൂലമെന്ന് ബന്ധുക്കളുടെ പരാതി. ക്ഷേത്രത്തിന് സമീപം അബോധാവസ്ഥയിൽ കണ്ടെത്തി ചികിത്സയിലായിരുന്ന ബിനീഷ് ശനിയാഴ്ച പുലർച്ചെയാണ് മരിച്ചത്. കാക്കൂർ പൊലീസ് കേസെടുത്തു.

ഇക്കഴിഞ്ഞ 28 ന് രാവിലെയാണ് കരിയാത്തൻ കോട്ട ക്ഷേത്രത്തിന് സമീപത്ത് ബിനീഷിനെ പരിക്കേറ്റ നിലയിൽ കണ്ടത്. ദേഹത്താകെ പരിക്കുണ്ടായിരുന്നെന്നും തലയ്ക്ക് പിന്നിൽ വലിയ മുറിവുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. തലേദിവസം അമ്പലത്തിലുണ്ടായ വാക്കുതർക്കത്തിന് പിന്നാലെ ബിനീഷിനെ മർദ്ദിച്ച് കൊല്ലുകയായിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി.

ഇക്കാര്യം കാണിച്ച് ചൊവ്വാഴ്ച തന്നെ ബന്ധുക്കൾ കാക്കൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ക്ഷേത്രത്തിൽ വച്ച് വാക്കുതർക്കമുണ്ടായെങ്കിലും ബിനീഷിന് മരണകാരണമാവുന്ന മർദ്ദനമേറ്റതായി പൊലീസിന് തെളിവ് കിട്ടിയിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ടിന് ശേഷമേ ദേഹത്തുണ്ടായിരുന്ന മുറിവുകൾ വീഴ്ചയിൽ പറ്റിയതാണോ മർദ്ദനം മൂലമാണോയെന്നുറപ്പിക്കാനാകൂയെന്നും പൊലീസ് അറിയിച്ചു.

Read Also: അഞ്ചംഗ കുടുംബം വിഷം കഴിച്ചു, ദമ്പതികൾ മരിച്ചു,കുഞ്ഞുങ്ങൾ ചികിത്സയിൽ; പിന്നിൽ ബ്ലേഡ് മാഫിയയെന്ന് ആരോപണം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചൂടിൽ ആശ്വാസം തേടി ബിയ‍ർ വാങ്ങി, സീൽ ചെയ്ത ബിയ‍ർ കുപ്പിയിൽ ജീവനുള്ള മീൻ, മദ്യഷാപ്പ് ജീവനക്കാരും ഉപഭോക്താവും തമ്മിൽ തർക്കം
സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ