
മഞ്ചേരി : പിരിവിനെന്ന പേരില്‍ വീടുകളിലെത്തി കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിക്കുന്ന ആളെ മലപ്പുറം കല്‍പകഞ്ചേരിയില്‍ പോലീസ് പിടികൂടി. മഞ്ചേരി ആനക്കയം സ്വദേശി അബ്ദുല്‍ അസീസാണ് പോലീസ് പിടികൂടിയത്.
മലപ്പുറം വൈലത്തൂര്‍ മച്ചിങ്ങപ്പാറയിലെ ഒരു വീട്ടില്‍ നിന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടര വയസുകാരിയുടെ കൈ ചെയിന്‍, വള,അരഞ്ഞാണം തുടങ്ങിയ മൂന്നര പവന്‍ ആഭരണങ്ങളാണ് മോഷ്ടിച്ചത്.
കുട്ടിയുടെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. അന്വേഷണത്തില്‍ മകളുടെ വിവാഹത്തിനെന്ന പേരില്‍ സഹായമഭ്യര്‍ത്ഥിച്ച് വീട്ടിലെത്തിയ അബ്ദുള്‍ അസീസാണ് മോഷണം നടത്തിയതെന്ന് വ്യക്തമായി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ രേഖാ ചിത്രം വരച്ച് അന്വേഷിച്ചുകൊണ്ടിരിക്കെ വയനാട് മേപ്പാടിയില്‍ നിന്നാണ് ഇയാള്‍ പൊലീസ് പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam