ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർധനമേറ്റ സംഭവത്തിൽ പ്രതി പിടിയിൽ

Published : Jul 05, 2022, 03:28 AM IST
ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർധനമേറ്റ സംഭവത്തിൽ പ്രതി പിടിയിൽ

Synopsis

കഴിഞ്ഞ ശനിയാഴ്ച്ചയാണ് പുനലൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായ മിറാഷിന് പെട്രോൾ പന്പിൽ വച്ച് മർദ്ദനമേറ്റത്. 

കൊല്ലം: പുനലൂരിലെ പെട്രോൾ പന്പിൽ ആംബുലൻസ് ഡ്രൈവർക്ക് ക്രൂരമർധനമേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. വാളക്കോട് സ്വദേശി വിശാഖാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ് ആക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ

കഴിഞ്ഞ ശനിയാഴ്ച്ചയാണ് പുനലൂർ താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവറായ മിറാഷിന് പെട്രോൾ പന്പിൽ വച്ച് മർദ്ദനമേറ്റത്. ഇന്ധനം നിറയ്ക്കുന്നതിനിടയിൽ പിറകിൽ നിന്നും ഓടിയെത്തിയ പ്രതി യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു. 

പന്പിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വിശാഖാണ് ആക്രമിച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് വാളക്കോട് നിന്നാണ് പ്രതി പിടികൂടിയത്. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ ആംബുലൻസ് ഡ്രൈവർ പുനലൂര്‍ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സഹോദരങ്ങൾ അറസ്റ്റിൽ

ഭർതൃവീട്ടിൽ ഗർഭിണിയാണെന്ന് നുണ, സാധുകരിക്കാൻ കുട്ടിയെ തട്ടിക്കൊണ്ട് പോയി, ഷമീന അറസ്റ്റിലായത് ഇങ്ങനെ

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ