വീഡിയോ കോളിലെ വളകിലുക്കം എല്ലാം പുറത്ത് എത്തിച്ചു; ആ കൊലപാതകത്തിലേക്ക് നയിച്ചത്

Published : Apr 26, 2019, 08:34 AM ISTUpdated : Apr 26, 2019, 08:35 AM IST
വീഡിയോ കോളിലെ വളകിലുക്കം എല്ലാം പുറത്ത് എത്തിച്ചു; ആ കൊലപാതകത്തിലേക്ക് നയിച്ചത്

Synopsis

ഈ നിര്‍ദേശം മറികടന്നാണ് രോഹിത് ഉത്തരാഖണ്ഡില്‍ വോട്ടു ചെയ്യാനായി ഈ ബന്ധുവിനോടും അമ്മയോടുമൊപ്പമാണ് രോഹിത് പോയത്. ഇക്കാര്യം അപൂര്‍വ അറിഞ്ഞിരുന്നില്ല

ദില്ലി: രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്താന്‍ ഭാര്യ അപൂര്‍വയെ പ്രകോപിപ്പിച്ചത് അടുത്ത ബന്ധുവായ സ്ത്രീക്കൊപ്പമുള്ള മദ്യപാനമെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇത് പിടിക്കപ്പെട്ടത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമായി അപൂര്‍വ കണ്ടിരുന്നത് ബന്ധുവായ സ്ത്രീയുമായുള്ള രോഹിതിന്റെ ബന്ധമായിരുന്നു. ഇതിനാല്‍ ബന്ധുവായ സ്ത്രീയുമൊപ്പമുള്ള യാത്രയും കൂടിക്കാഴ്ചയും രോഹിത് വിലക്കണമെന്നായിരുന്നു അപൂര്‍വയുടെ നിര്‍ദേശം.

ഈ നിര്‍ദേശം മറികടന്നാണ് രോഹിത് ഉത്തരാഖണ്ഡില്‍ വോട്ടു ചെയ്യാനായി ഈ ബന്ധുവിനോടും അമ്മയോടുമൊപ്പമാണ് രോഹിത് പോയത്. ഇക്കാര്യം അപൂര്‍വ അറിഞ്ഞിരുന്നില്ല. എന്നാല്‍ മടക്കയാത്രയില്‍ അപൂര്‍വ രോഹിതിനെ വീഡിയോ കോള്‍ ചെയ്യുന്നതിനിടെ ഒപ്പമുള്ളയാളെ കാണാതിരിക്കാന്‍ രോഹിത് ശ്രമം നടത്തിയെങ്കിലും വളക്കിലുക്കം കേള്‍ക്കുകയും സ്ത്രീയുടെ വസ്ത്രത്തിന്റെ ഭാഗങ്ങളും കണ്ടെതോടെ അപൂര്‍വയ്ക്ക് കാര്യങ്ങള്‍ മനസിലാകുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരും ഒരുമ്മിച്ചിരുന്നാണ് കാറില്‍ മദ്യപിച്ചത്.

രാത്രി വീട്ടില്‍ തിരിച്ചെത്തിയതോടെ ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയായിരുന്നു. വഴക്കിനിടെ തങ്ങള്‍ ഒരേ ഗ്ലാസില്‍ നിന്നാണ് മദ്യപിച്ചതെന്ന് രോഹിത് പറഞ്ഞത് അപൂര്‍വയെ പ്രകോപിപ്പിക്കുകയായിരുന്നു. ഇതോടെ തലയിണയെടുത്ത് രോഹിതിന്റെ മുഖത്തമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. അമിതമായി മദ്യപിച്ചതിനാല്‍ പ്രതിരോധിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു രോഹിത്.

ക​ഴി​ഞ്ഞ ഏ​പ്രി​ൽ 16നാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ഹൃ​ദ​യാ​ഘാ​ത​മാ​യി​രു​ന്നു മ​ര​ണ​കാ​ര​ണം എ​ന്നാ​യി​രു​ന്നു ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ. പി​ന്നീ​ട് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു എ​ന്നു ക​ണ്ടെ​ത്തി​യ​ത്. ഏ​പ്രി​ൽ 12ന് ​ഉ​ത്ത​രാ​ഖ​ണ്ഡി​ൽ വോ​ട്ട് ചെ​യ്യാ​ൻ പോ​യി​രി​ക്കു​ക​യാ യി​രു​ന്നു. ഏ​പ്രി​ൽ 15നാ​ണ് തി​രി​ച്ചു വീ​ട്ടി​ലെ​ത്തി​യ​ത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സർക്കാർ നഷ്ടപരിഹാരം നൽകിയില്ല, ഇടപെട്ട് കോടതി, കൊല്ലം കളക്ട്രേറ്റിൽ ജപ്തി, 2 ഏക്കർ സ്ഥലം ജപ്തി ചെയ്തു
മൂന്നാം വളവിൽ ബസും ഗുഡ്സും ഉരസി, പ്രശ്നം പരിഹരിച്ചതോടെ വിനോദ യാത്രാ സംഘത്തിന് മർദ്ദനം, മുണ്ട് അടക്കം വലിച്ചുകീറി, യുവാക്കൾ റിമാൻഡിൽ