പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ഉപയോഗിച്ച് മസാജ് ചെയ്യിപ്പിക്കലായിരുന്നു ഇയാളുടെ രീതി. കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും വെളിപ്പെടുത്തലുണ്ട്
മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത നിരവധി ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്‌റസ അധ്യാപകന്‍ പിടിയില്‍. ആതവനാട് കുറുമ്പത്തൂര്‍ സ്വദേശി എം.കെ. മുഹമ്മദിനെയാണ് (39) ബീഹാറില്‍ വെച്ച് വളാഞ്ചേരി പൊലീസ് പിടികൂടിയത്.മലപ്പുറം, കാസര്‍കോട് ജില്ല കളിലായി 20ഓളം പോക്‌സോ കേസുകളില്‍ പ്രതിയാണ് മുഹമ്മദെന്ന് പൊലീസ് പറഞ്ഞു. വിദേശത്തേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിയിലായത്. പ്രതിയുമായി പൊലീസ് വളാഞ്ചേരിയിലേക്ക് തിരിച്ചു. പൊലീസ് കേസെടുത്തതോടെ അജ്മീറില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു പ്രതി. പൊലീസ് സ്ഥലത്തെത്തിയെന്ന വിവരം ലഭിച്ചതോടെ ബീഹാറിലേക്ക് മുങ്ങുകയായിരുന്നു. അവിടെ നിന്ന് വിദേശത്തേക്ക് കടക്കാനായിരുന്നു പദ്ധതി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ഉപയോഗിച്ച് മസാജ് ചെയ്യിപ്പിക്കലായിരുന്നു ഇയാളുടെ രീതി. കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതായും വെളിപ്പെടുത്തലുണ്ട്. പലരും ഭയം കാരണം വിവരം പുറത്ത് പറഞ്ഞിരുന്നില്ല. വളാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ 14 കേസുകളും താനൂരില്‍ നാലും കാസര്‍കോട് ബേക്കല്‍ പൊലീസ് സ്റ്റേഷനില്‍ രണ്ട് കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്.


