ജ്വല്ലറിയിൽ തോക്കുമായി കവർച്ചാ സംഘം; ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിച്ചു -വീഡിയോ

Published : Jun 26, 2022, 05:26 PM IST
ജ്വല്ലറിയിൽ തോക്കുമായി കവർച്ചാ സംഘം; ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി ആഭരണങ്ങൾ മോഷ്ടിച്ചു -വീഡിയോ

Synopsis

ഹാജിപൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നീലം ജ്വല്ലറിയിലേക്ക് ആയുധധാരികളായ അഞ്ച് കവർച്ചക്കാർ പ്രവേശിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം.

പട്ന: ബിഹാറിലെ ജ്വല്ലറിയിൽ ആയുധധാരികളെത്തി ഉടമയെ വെടിവെച്ച് കൊലപ്പെടുത്തി കവർച്ച നടത്തി.  ബീഹാറിലെ ഹാജിപൂരിൽ ജൂൺ 22ന് രാത്രി 8 മണിയോടെയാണ് സംഭവം. ഹാജിപൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന നീലം ജ്വല്ലറിയിലേക്ക് ആയുധധാരികളായ അഞ്ച് കവർച്ചക്കാർ പ്രവേശിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. കടയിൽ കയറിയ മോഷ്ടാക്കൾ ഇടപാടുകാരെ മർദ്ദിച്ചു. കവർച്ചാ ശ്രമം തടഞ്ഞ  ഉടമ സുനിൽ പ്രിയദർശിയെ കവർച്ചക്കാർ വെടിവെച്ച് കൊലപ്പെടുത്തി ആഭരണങ്ങളുമായി കടന്നു. സംഭവത്തെത്തുടർന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ജ്വല്ലറി സ്ഥിതി ചെയ്യുന്ന സ്ഥലത്തും പരിസരത്തും കൂടുതൽ സുരക്ഷയും ഏർപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

 

PREV
Read more Articles on
click me!

Recommended Stories

കസ്റ്റംസിനെ പറ്റിച്ച് കോടികളുടെ കഞ്ചാവ് നഗരത്തിലേക്ക്, 'ന്യൂഇയർ ആഘോഷ'ത്തിന് തിരികൊടുക്കാൻ അനുവദിക്കാതെ പൊലീസ്
കുട്ടികളുടെ സൗന്ദര്യത്തിൽ അസൂയ, സ്വന്തം കുഞ്ഞിനെ അടക്കം 32കാരി കൊന്നത് നാല് കുട്ടികളെ അറസ്റ്റ്