
കൊച്ചി: മകളുടെ പരാതി അന്വഷിക്കാൻ വീട്ടിലെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് മുൻ എസ്ഐ. എറണാകുളം ഏലൂർ സ്റ്റേഷനിലെ എഎസ്ഐ സുനിൽ കുമാറിന് വെട്ടേറ്റു. ഇടത് കൈയ്യിൽ സാരമായി പരുക്കറ്റ ഉദ്യോഗസ്ഥന് അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തിൽ മഞ്ഞുമ്മൽ സ്വദേശിയും മുൻ എസ്ഐയുമായ പോൾ ഫ്രാൻസിസിനെ ഏലൂർ പൊലീസ് അറസ്റ്റ് ചെയ്തു.
അച്ഛനെതിരെ മകൾ പറഞ്ഞ പരാതി അന്വേഷിച്ച് മഞ്ഞുമ്മതിലെ വീട്ടിലെത്തിയ പോലീസ് സംഘത്തിന് നേരെയായിരുന്നു മുൻ എസ്ഐയുടെ മിന്നലാക്രമണം. വീട്ടിലെ മുറിയിൽ ആയിരുന്ന പ്രതി പെട്ടെന്ന് മുറിതുറന്ന് പൊലീസുകാരെ ആക്രമിക്കുകയിയരുന്നു. ഒരു ഉദ്യോഗസ്ഥനെ തള്ളിയിച്ച് കത്തികൊണ്ട് കുത്താൻ പ്രതി ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ച എഎസ്ഐ സുനിൽ കുമാറിന് ഇടത് കൈയ്യിൽ ആഴത്തിൽ വെട്ടേൽക്കുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് മകൾ സ്റ്റേഷനിൽ വിളിച്ച് പോലീസ് സഹായം ആവശ്യപ്പെട്ടത്. അച്ചൻ മദ്യമിച്ച് ബഹളമുണ്ടാക്കുകയാണെന്നും മുറിയിൽ കയറി വാതിൽ അടച്ച് ആത്മഹത്യ ഭീഷണി മുഴക്കുന്നുവെന്നുമായിരുന്നു പരാതി. ഇത് അന്വഷിക്കാനായിരുന്നു ഏലൂർ ഇൻസ്പെക്ചറുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയത്. പൊലീസുകാരെ ആക്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്.
ആക്രമണം പ്രകോപനമില്ലാതെയെന്ന് സുനില്‍കുമാര്‍
പ്രകോപനമില്ലാതെയാണ് ആക്രമണം ഉണ്ടായതെന്ന് ഏലൂരില്‍ വെട്ടേറ്റ എഎസ്ഐ സുനില്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹപ്രവര്‍ത്തകനെ തള്ളിയിട്ട് കുത്താന്‍ ശ്രമിച്ചപ്പോള്‍ താന്‍ തടയാന്‍ ശ്രമിച്ചു. ഇതിനിടെയാണ് തനിക്ക് കുത്തേറ്റതെന്നും സുനില്‍ കുമാര്‍ പറഞ്ഞു. പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് ഏലൂര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുനില്‍കുമാറിന് വെട്ടേറ്റത്.
പോലീസുകാരനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഇടത് കൈയ്യിൽ ആണ് കത്തി കൊണ്ട് വെട്ടിയത്. ക്രൈം ബ്രാഞ്ചിൽ നിന്ന് വിരമിച്ച എസ്‌ഐ ആണ് കസ്റ്റഡിയിലുള്ള പോൾ. പോളിന്റെ മകളാണ് അച്ഛനെതിരെ പരാതിയുമായി ഏലൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചത്. ഈ സംഭവം അന്വേഷിക്കാനാണ് എഎസ്ഐയും സംഘവും പോളിന്റെ വീട്ടിലേക്ക് പോയത്. വീട്ടിലെത്തിയപ്പോല്‍ വാതില്‍ കുറ്റിയിട്ട് കത്തിയും പിടിച്ചുനില്‍ക്കുകയായിരുന്നു പോളെന്ന് സുനില്‍കുമാര്‍ പറഞ്ഞു. പുറത്തേക്കിറങ്ങിവന്ന് പൊലീസുകാരനെ തള്ളിയിട്ട് കുത്താന്‍ ശ്രമിച്ചു. ഇതോടെ താന്‍ ഇത് തടയാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് പോള്‍ തന്നെ കുത്തിപരിക്കേല്‍പ്പിക്കുന്നതെന്നും സുനില്‍കുമാര്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam