Asianet News MalayalamAsianet News Malayalam

ഭാര്യ നിർദേശം നൽകി, വീട്ടിൽ ഉറങ്ങിക്കിടന്ന ഭർത്താവിനെ വീട്ടിൽ കയറി വെട്ടി, കേസിൽ എല്ലാ പ്രതികളും പിടിയിൽ

വണ്ടിപ്പെരിയാർ വള്ളക്കടവിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ കൂടി പിടിയിലായി

wife gave instructions and the husband who was sleeping at home was hacked accused arrested  ppp
Author
First Published Oct 14, 2023, 1:26 AM IST

ഇടുക്കി: വണ്ടിപ്പെരിയാർ വള്ളക്കടവിൽ വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർ കൂടി പിടിയിലായി. ഇയാളുടെ ഭാര്യാ സഹോദരൻ അടക്കമുള്ളവരാണ് പിടിയിലായത്. ഇതോടെ കേസിലെ ഏഴ് പ്രതികളും പിടിയിലായതായി വണ്ടിപ്പെരിയാർ പൊലീസ് പറഞ്ഞു. വള്ളക്കടവ് കുരിശുംമൂട് കിരികിണ്ണം ചിറയിൽ അബ്ബാസിനെയാണ് ഭാര്യയുടെ നിർദ്ദേശ പ്രകാരം പ്രതികൾ വീട്ടിൽ കയറി വെട്ടിയത്.

എറണാകുളം ഫോർട്ട് കൊച്ചി ഇരവേലി ഭാഗത്ത് ഷെമീർ, പള്ളുരുത്തി പെരുമ്പടപ്പ്‌ സ്വദേശി അഞ്ച്പാറ വിട്ടിൽ ശിവപ്രസാദ്, പള്ളുരുത്തി നമ്പിയാർ മഠം ഭാഗത്ത് ആനക്കുഴിപറമ്പിൽ ഷാഹുൽ ഹമീദ് എന്നിവരെയാണ് വണ്ടിപ്പെരിയാർ പൊലീസ് പിടികൂടിയത്. ഷാഹുൽ ഹമീദ് അബ്ബാസിൻറെ ഭാര്യ അഷീറ ബീവിയുടെ സഹോദരനാണ്.  ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ബംഗളൂരു, കോയംമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്. കേസിൽ അബ്ബാസിൻറെ ഭാര്യ അഷീറ ബീവിയേയും മകൻ മുഹമ്മദ് ഹസ്സനെയും, അയൽവാസികളും പള്ളുരുത്തി സ്വദേശികളുമായ ഷഹീർ, അനീഷ് ബാബു എന്നിവരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Read more:  ഇരുട്ടിവെളുത്താൽ ചാലിശ്ശേരിയിലെ വീടുകളിൽ അടക്കകൾ കാണില്ല! മാടനും മറുതയുമല്ല, ബിഗ് ഷോപ്പറുമായി കള്ളൻ ഹാജർ!

സെപ്റ്റംബർ 16 - നായിരുന്നു കേസിനാസ്പദമായ സംഭവം. അർദ്ധരാത്രി ഒന്നരയോടെയാണ് ഒരു സംഘം ആളുകൾ വീട്ടിൽ ഉറങ്ങിക്കിടന്ന അബ്ബാസിനെ വെട്ടിയത്. അവസാനം അറസ്റ്റിലായ പ്രതികളായ ഷമീർ അബ്ബാസിൻരെ വായിൽ തുണി തിരുകി കയറ്റുകയും , ശിവപ്രസാദ് കത്തി കൊണ്ട് അബ്ബാസിനെ കുത്തുകയും ചെയ്തു. അഷീറ ബീവിയുടെ സഹോദരനായ ഷാഹുൽ ഹമീദാണ് ഇവർക്ക് ആവശ്യമായ പണവും നിർദേശങ്ങളും നൽകിയത്. പിടിയിലായ പ്രതികളെ അബ്ബാസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios