പത്ത് വർഷത്തിനിടെ യുവതി ഒളിച്ചോടിയത് 25 തവണ; തിരികെ വന്നാൽ സ്വീകരിക്കുമെന്ന് ഭർത്താവ്

Published : Sep 08, 2021, 04:49 PM IST
പത്ത് വർഷത്തിനിടെ യുവതി ഒളിച്ചോടിയത് 25 തവണ; തിരികെ വന്നാൽ സ്വീകരിക്കുമെന്ന് ഭർത്താവ്

Synopsis

അസമിൽ വിവാഹിതയായ സ്ത്രീ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വ്യത്യസ്ത ആളുകളോടൊപ്പം ഒളിച്ചോടിയത് 25 തവണ. എങ്കിലും തിരിച്ചുവന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്നാണ് ഭർത്താവിന്റെ പ്രതികരണം. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.   

ദില്ലി: അസമിൽ വിവാഹിതയായ സ്ത്രീ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ വ്യത്യസ്ത ആളുകളോടൊപ്പം ഒളിച്ചോടിയത് 25 തവണ. എങ്കിലും തിരിച്ചുവന്നാൽ സ്വീകരിക്കാൻ തയ്യാറാണെന്നാണ് ഭർത്താവിന്റെ പ്രതികരണം. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ആസാമിലെ ദിംഗ്ലക്കർ ഗ്രാമത്തിലാണ് ഇവരുടെ താമസം. മൂന്ന് മക്കളുള്ള സ്ത്രീയുടെ ഇളയകുട്ടിക്ക് മൂന്ന് മാസം മാത്രമാണ് പ്രായം. വ്യത്യസ്ത പുരുഷൻമാരൊപ്പം ഒളിച്ചോടുകയും ദിവസങ്ങൾക്കകം തിരിച്ചുവരികയും ചെയ്യുന്നതാണ് നേരത്തെയുള്ള അനുഭവമെന്ന് ഭർത്താവ് പറയുന്നു. 

കൃത്യമായി പറഞ്ഞാൽ 25-ാം തവണയാണ് അവർ ഓരോ പുരുഷന്മാരുടെ കൂടെ ഒളിച്ചോടുന്നത്. പ്രദേശത്തുള്ള ഒരാളുമായാണ് ഇത്തവണ ഒളിച്ചോടിയതാണ് വിവരമെന്നും കൃത്യമായി അറിയില്ലെന്നും ഭർത്താവ് പറയുന്നു. 

ഡ്രൈവറാണ് ഇവരുടെ ഭർത്താവ്. സെപ്തംബർ നാലിന് വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഭാര്യയെ കാണാനില്ലായിരുന്നു. ആടിന് തീറ്റ കണ്ടെത്താൻ പോവുകയാണെന്ന് പറഞ്ഞ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അയൽ വീട്ടിൽ ഏൽപ്പിച്ചയാിരുന്നു ഒളിച്ചോട്ടം. പോകുമ്പോൾ വീട്ടിൽ നിന്ന് 22000 രൂപയും ആഭരണങ്ങളും കൊണ്ടുപോയതായും ഭർത്താവ് പറയുന്നു. അതേസമയം, വിവാഹ ശേഷം ഇവർ പ്രദേശത്തെ പല പുരുഷന്മാരുമായി അവിഹിത ബന്ധം പുലത്തിയിരുന്നതായി നാട്ടുകാരും പറയുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്