വിവാഹം വാഗ്ദാനം നൽകി പണം തട്ടി; 'അശ്വതി അച്ചു' അറസ്റ്റിൽ, ഹണി ട്രാപ്പ് ഉൾപ്പടെ നിരവധി കേസിലെ പ്രതി

Published : May 03, 2023, 05:41 PM ISTUpdated : May 03, 2023, 05:52 PM IST
വിവാഹം വാഗ്ദാനം നൽകി പണം തട്ടി; 'അശ്വതി അച്ചു' അറസ്റ്റിൽ, ഹണി ട്രാപ്പ് ഉൾപ്പടെ നിരവധി കേസിലെ പ്രതി

Synopsis

ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്‍റെ പിടിയിലായത്. പൂവാർ സ്വദേശിയായ 68 കാരനിൽ നിന്നാണ് അശ്വതി പണം തട്ടിയെടുത്തത്. 

തിരുവനന്തപുരം: വിവാഹം വാഗ്ദാനം നൽകി പണം തട്ടിയ സ്ത്രീ തിരുവനന്തപുരത്ത് അറസ്റ്റിൽ. ഹണി ട്രാപ്പ് ഉൾപ്പെടെ നിരവധി കേസിൽ ഉൾപ്പെട്ട അശ്വതി അച്ചുവാണ് പൊലീസിന്‍റെ പിടിയിലായത്. പൂവാർ സ്വദേശിയായ 68 കാരനിൽ നിന്നാണ് അശ്വതി പണം തട്ടിയെടുത്തത്. 

വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപയാണ് പ്രതി  68 കാരനിൽ നിന്ന് തട്ടിയത്. പൂവാര്‍ പൊലീസാണ് പ്രതിയെ പിടിയിലായത്. ഈ പരാതിയില്‍ അശ്വതി അച്ചുവിനെ പൊലീസ് നേരത്തെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതി അച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുരുക്കിയ 'അശ്വതി അച്ചു' പിടിയിലാകുന്നത് ആദ്യമാണ്. 

Also Read: ഭർത്താവ് കഴുത്ത് ഞെരിച്ച് കൊല്ലാൻ നോക്കി; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം അശ്വതി അച്ചുവിനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. ചില പൊലീസ് ഓഫീസര്‍ പരാതിയുമായി മുന്നോട് വന്നിരുന്നുവെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല. ഇത് ആദ്യമായിട്ടാണ് സാമ്പത്തിക തട്ടിപ്പില്‍ ആരോപണ വിധേയ അറസ്റ്റിലാവുന്നത്.

Also Read: പ്രണയാഭ്യര്‍ത്ഥന നിരസിച്ച 16 കാരിയെ നടുറോഡില്‍ മര്‍ദ്ദിച്ച് 22കാരനായ വാദ്യകലാകാരൻ, അറസ്റ്റ്

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ