
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പും ഹണി ട്രാപ്പും പോലുള്ള നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുള്ള 'അശ്വതി അച്ചു' ഒടുവിൽ പിടിയിലായത് 68 പരാതിയിൽ. ഉന്നതരെയെടക്കം കുടുക്കിയിട്ടുണ്ടെന്ന പരാതികൾ മുമ്പ് വന്നിട്ടുണ്ടെങ്കിലും പലരും അന്വേഷണവുമായി സഹകരിക്കാത്തതിനാൽ തുടർ നടപടികൾ മുന്നോട്ട് പോയില്ല. എന്നാൽ 68 കാരൻ പരാതിയിൽ ഉറച്ചു നിന്ന് നിയമ നടപടികളുമായി മുന്നോട്ട് പോയതോടെ തിരുവനന്തപുരത്ത് 'അശ്വതി അച്ചു'വിന് പിടിവീഴുകയായിരുന്നു. വിവാഹം വാഗ്ദാനം നൽകി പണം തട്ടിയെന്ന പരാതിയിലാണ് ഇവർക്ക് പിടിവീണത്.
പൂവാർ സ്വദേശിയായ 68 കാരനാണ് അശ്വതിക്കെതിരെ പരാതി നൽകിയത്. വിവാഹ വാഗ്ദാനം നല്‍കി പലപ്പോഴായി 40,000 രൂപ തട്ടിയെടുത്തെന്നാണ് 68 കാരൻ 'അശ്വതി അച്ചു'വിനെതിരെ പരാതി നൽകിയത്. പൂവാര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. പൂവാർ സ്വദേശിയായ 68 കാരന്‍റെ പരാതിയില്‍ അശ്വതി അച്ചുവിനെ പൊലീസ് നേരത്തെ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം കടമായി വാങ്ങിയതാണെന്നും തിരികെ നല്‍കാം എന്നുമായിരുന്നു ഇവര്‍ പൊലീസിനെ അറിയിച്ചത്. എന്നാല്‍ ഇവര്‍ പറഞ്ഞ കാലാവധി അവസാനിച്ചതോടെയാണ് അശ്വതി അച്ചുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
വിദ്യാർഥിനി പെട്ടെന്ന് കുഴഞ്ഞുവീണു; ആശുപ്രത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പൊലീസ് ഉദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും കുരുക്കിയ 'അശ്വതി അച്ചു' പിടിയിലാകുന്നത് ആദ്യമാണ്. നിരവധി പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഹണിട്രാപ്പിൽ കുടുക്കിയെന്ന ആരോപണം അശ്വതി അച്ചുവിനെതിരെ നേരത്തെ ഉയര്‍ന്നിരുന്നു. ചില പൊലീസ് ഓഫീസര്‍ പരാതിയുമായി മുന്നോട് വന്നിരുന്നുവെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നതിനാല്‍ തുടര്‍ നടപടികള്‍ ഉണ്ടായിരുന്നില്ല.
ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട് കാപ്പ തടവുകാരൻ, മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത ജില്ലാ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ട കാപ്പ തടവുകാരനെ പിടികൂടി എന്നതാണ്. മട്ടാമ്പ്രം സ്വദേശി സുനീറാണ് ഇന്ന് പുലർച്ചെ ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ടത്. ആയിക്കരയിൽ നിന്നാണ് സുനീറിനെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയത്. മയക്കുമരുന്ന്, ക്വട്ടേഷൻ, തട്ടിക്കൊണ്ട് പോകൽ ഉൾപ്പെടെ പതിമൂന്ന് കേസുകളിലെ പ്രതിയാണ് സുനീർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam