കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ പീഡനശ്രമം; ഒരാൾ അറസ്റ്റിൽ

Published : Feb 15, 2023, 05:16 AM ISTUpdated : Feb 15, 2023, 05:17 AM IST
കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ പീഡനശ്രമം; ഒരാൾ അറസ്റ്റിൽ

Synopsis

ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വയ്ക്കുകയും യാത്രക്കാർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ബസ് ഹരിപ്പാട് സ്റ്റാൻഡിൽ എത്തിയപ്പോൾ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

ഹരിപ്പാട് : കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ പീഡനശ്രമം ഉണ്ടായ  സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. വള്ളികുന്നം ഇലിപ്പകുളം സ്വദേശി  ഷാനവാസിനെയാണ് (40) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. 

വൈറ്റിലയിൽ നിന്നും കയറിയ യുവതിയുടെ സീറ്റിന് സമീപത്തെ സീറ്റിലിരുന്ന  പ്രതി തോട്ടപ്പള്ളിയിൽ    എത്തിയപ്പോൾ ശല്യപ്പെടുത്താൻ തുടങ്ങി. ശരീരത്തിൽ പിടിക്കാൻ ശ്രമിച്ചതോടെ യുവതി ബഹളം വയ്ക്കുകയും യാത്രക്കാർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ബസ് ഹരിപ്പാട് സ്റ്റാൻഡിൽ എത്തിയപ്പോൾ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

Read Also: വിദ്യാർഥിനിയെ ഇടിച്ചിട്ടു വാഹനം നിർത്താതെ പോയി, ഒടുവില്‍ പ്രതി പിടിയിൽ; പരിശോധിച്ചത് നൂറോളം സിസിടിവി ദൃശ്യങ്ങൾ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

താഴ്ചയിലേക്ക് കാർ മറിഞ്ഞു, രക്ഷാപ്രവർത്തനത്തിനെത്തിയവർ കണ്ടത് കഞ്ചാവ് പൊതികൾ, പൊലീസ് എത്തും മുൻപ് ഓടി രക്ഷപ്പെട്ട് യുവാവ്
വാടകക്ക് താമസിക്കാനെത്തിയത് ഒരാഴ്ച മുമ്പ്, വീട്ടുടമ വന്ന് നോക്കിയത് കുട്ടിയുടെ കരച്ചിൽ കേട്ട്; പൊൻകുന്നത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ