മുത്തച്ഛൻ സ്വത്ത് എഴുതിവച്ചത് പേരക്കുട്ടികളുടെ പേരില്‍; വീട്ടില്‍ വലിയ വഴക്ക്, അവസാനിച്ചത് കത്തിക്കുത്തില്‍

Published : Feb 14, 2023, 10:07 PM IST
മുത്തച്ഛൻ സ്വത്ത് എഴുതിവച്ചത് പേരക്കുട്ടികളുടെ പേരില്‍; വീട്ടില്‍ വലിയ വഴക്ക്, അവസാനിച്ചത് കത്തിക്കുത്തില്‍

Synopsis

മോഹനന്റെ പിതാവ് കുടുംബസ്വത്ത് ഇയാൾക്ക് നൽകാതെ ഇയാളുടെ മക്കളുടെ പേരില്‍ എഴുതിക്കൊടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്

കോട്ടയം: പാമ്പാടിയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റില്‍. പാമ്പാടി വെള്ളൂർ താന്നിമറ്റം ഭാഗത്ത് കരോട്ടുമുണ്ടമറ്റം വീട്ടിൽ മോഹനൻ എന്നയാളെയാണ് പാമ്പാടി പൊലീസ് പിടികൂടിയത്. ഇയാൾ ഇന്നലെ രാത്രി തന്‍റെ ഭാര്യയെ കത്തികൊണ്ട് പലതവണ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

മോഹനന്റെ പിതാവ് കുടുംബസ്വത്ത് ഇയാൾക്ക് നൽകാതെ ഇയാളുടെ മക്കളുടെ പേരില്‍ എഴുതിക്കൊടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മോഹനനും മക്കളും തമ്മിൽ വീട്ടിൽ വഴക്ക് ഉണ്ടായതോടെ ഭാര്യ തടസ്സം പിടിക്കാൻ ചെന്നു. തുടർന്ന് മോഹനൻ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട് ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

അതേസമയം, പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താൻ പെട്രോളുമായി എത്തിയ യുവാവ് കഴിഞ്ഞ ദിവസം കോഴിക്കോട് പിടിയിലായിരുന്നു. കോഴിക്കോട് താമരശ്ശേരിയിൽ ആണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത് (24)നെ ആണ് പൊലീസ് അറസ്റ്റു ചെയതത്. യുവതിയുടെ വീട്ടിലേക്ക് അരുൺജിത്ത്  കയറി വരുന്നത് കണ്ട അമ്മ വാതിൽ അടച്ചതിനാൽ  വീടിനകത്തേക്ക് കയറാനായില്ല. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ തടഞ്ഞുവെച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

ഇയാളുടെ പക്കൽ നിന്ന് ഒരു ലിറ്റർ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെൺകുട്ടിയുടെ  വീട്ടിൽ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. തുടർന്ന് പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതോടെയാണ് ആക്രമിക്കാൻ ഒരുങ്ങിയത്. മുമ്പും യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനാൽ ഇത്തവണ പെട്രോളും ലൈറ്ററുമായെത്തുകയായിരുന്നു. 

വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം; മുങ്ങി നടന്നത് ഒരുമാസത്തിലേറെ, അറസ്റ്റ്

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
63 വയസുള്ള മുത്തശ്ശിയെ കൊലപ്പെടുത്തി 26കാരനായ കൊച്ചുമകൻ; പണം ചോദിച്ചിട്ട് നൽകാത്തതിൽ ക്രൂര കൊലപാതകം