
പത്തനംതിട്ട : വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയിൽ പ്രിൻസിപ്പാളിനെതിരെ പൊലീസ് കേസ്. പത്തനംതിട്ട മൗണ്ട് സിയോൻ ലോ കോളേജ് പ്രിൻസിപ്പാളിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഒന്നാംവർഷ എൽഎൽബി വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. ആലപ്പുഴ സ്വദേശിയായ പെൺകുട്ടിയാണ് പ്രിൻസിപ്പാൾ കെ ജെ രാജനെതിരെ പരാതി നൽകിയത്. ആറന്മുള പൊലീസാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുടുംബം ഉന്നയിച്ച സംശയങ്ങൾ ശരിയാകുന്നു ? കോട്ടയത്തെ അരവിന്ദന്റ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. വാർത്ത ഇവിടെ വായിക്കാം കുടുംബം ഉന്നയിച്ച സംശയങ്ങൾ ശരിയാകുന്നു ? കോട്ടയത്തെ അരവിന്ദന്റ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്