ചളിക്കവട്ടത് ജ്വല്ലറിയുടെ ഷട്ടർ തകർത്ത് കവർച്ചാ ശ്രമം; ലോക്കർ തുറക്കാനാവാതെ മടങ്ങി

Published : Feb 08, 2021, 06:56 PM ISTUpdated : Feb 08, 2021, 06:57 PM IST
ചളിക്കവട്ടത് ജ്വല്ലറിയുടെ ഷട്ടർ തകർത്ത് കവർച്ചാ ശ്രമം; ലോക്കർ തുറക്കാനാവാതെ മടങ്ങി

Synopsis

ചളിക്കവട്ടത് ജ്വല്ലറിയിൽ കവർച്ചാ ശ്രമം. ഇന്നലെ പുലർച്ചെയാണ് ഷട്ടറുകൾ തകർത്ത് കവർച്ച ശ്രമമുണ്ടായത്. സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ച ലോക്കർ തകർക്കാൻ കഴിയാത്തതിനാൽ സംഘം മടങ്ങുകയായിരുന്നു. 

എറണാകുളം: ചളിക്കവട്ടത് ജ്വല്ലറിയിൽ കവർച്ചാ ശ്രമം. ഇന്നലെ പുലർച്ചെയാണ് ഷട്ടറുകൾ തകർത്ത് കവർച്ച ശ്രമമുണ്ടായത്. സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ച ലോക്കർ തകർക്കാൻ കഴിയാത്തതിനാൽ സംഘം മടങ്ങുകയായിരുന്നു. കവർച്ചാശ്രമം നടത്തിയവരുടെ സിസി ടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഇന്നലെ പുലർച്ചെയാണ് മൂന്നംഗ സംഘം ചളിക്കവട്ടത്തെ പാരിസ് ജ്വല്ലറിയിൽ കവർച്ചയ്ക്കായെത്തിയത്. ജ്വല്ലറിയുടെ ഷട്ടർ വാഹനത്തിൽ കെട്ടി വലിച്ച് തുറന്ന ശേഷം സംഘത്തിലെ ഒരാൾ അകത്തേക്ക് കയറി. എന്നാൽ അലമാരകളിൽ പകൽ സൂക്ഷിച്ച ആഭരണങ്ങൾ സേഫ് ലോക്കറിലേക്ക് മാറ്റിയതിനാൽ സംഘം തിരിച്ചിറങ്ങുകയായിരുന്നു.

ജ്വല്ലറിയുടെ ഷട്ടർ തകർന്ന് നിൽക്കുന്നത് കണ്ട് നാട്ടുകാർ ഉടമയെ വിവരമറിയിച്ചു. തുടർന്ന് പൊലീസ് സ്ഥലത്തെ പരിശോധന നടത്തി. ആഭരണങ്ങളൊന്നും നഷ്ടമായില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി പാലാരവിട്ടം പൊലീസ് അറയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊലപാതക കേസിൽ സാക്ഷികളെ ഹാജരാക്കിയതിന്റെ വൈരാ​ഗ്യം; യുവാവിനെ കുത്തിപ്പരിക്കേൽപിച്ച പ്രതികൾ പിടിയിൽ
മെയിൻ സ്വിച്ച് ഓഫാക്കിയ നിലയിൽ, അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു; വയോധികയുടെ മൃതദേഹം അടുക്കളയിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ