ബസിനുള്ളില്‍ വെച്ച് ബാഗ് കീറി പണം മോഷ്ടിക്കാന്‍ ശ്രമം, കോട്ടയത്ത് യുവതി പിടിയില്‍

By Web TeamFirst Published Dec 6, 2022, 11:02 PM IST
Highlights

തമിഴ്നാട് പിള്ളയാർ കോവിൽ സ്ട്രീറ്റ് സ്വദേശി മല്ലികയെ ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയം:  കോട്ടയം സംക്രാന്തിയിൽ ബസിനുള്ളില്‍ മോഷണ ശ്രമം. ഇതര സംസ്ഥാനക്കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പിള്ളയാർ കോവിൽ സ്ട്രീറ്റ് സ്വദേശി മല്ലികയെ ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് സംഭവം. സംക്രാന്തിയിൽ നിന്നും കോട്ടയത്തേക്ക് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരിയുടെ മടിയിലെ ബാഗ് കീറി പണം മോഷ്ടിക്കാനായിരുന്നു ശ്രമം. ഇതുകണ്ട യാത്രക്കാരി ബഹളം വയ്ക്കുകയും തുടർന്ന് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി യുവതിയെ പിടികൂടുകയായിരുന്നു.

click me!