മൂക്കിന് ഭാര്യ ഇടിച്ച ഒരൊറ്റ ഇടിയിൽ ഭര്‍ത്താവ് മരിച്ചത് എങ്ങനെ? കാരണം വ്യക്തമാക്കി ഓട്ടോപ്സി റിപ്പോര്‍ട്ട്

Published : Nov 26, 2023, 01:29 PM ISTUpdated : Nov 26, 2023, 01:37 PM IST
മൂക്കിന് ഭാര്യ ഇടിച്ച ഒരൊറ്റ ഇടിയിൽ ഭര്‍ത്താവ് മരിച്ചത് എങ്ങനെ? കാരണം വ്യക്തമാക്കി ഓട്ടോപ്സി റിപ്പോര്‍ട്ട്

Synopsis

പിറന്നാൾ ആഘോഷിക്കാൻ ദുബൈയിലേക്ക് കൊണ്ടുപോകാത്തതിന്റെ പേരിലായിരുന്നു വഴക്ക്

പുനെ: ഭാര്യയുടെ ഇടിയേറ്റ് റിയല്‍ എസ്റ്റേറ്റ് വ്യാപാരി കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍ പുറത്ത്. പൂനെ സ്വദേശിയായ 36കാരനായ നിഖില്‍ ഖന്നയാണ് ഭാര്യ രേണുക ജാഖര്‍ ഖാന്‍റെ അടിയേറ്റ് മരിച്ചത്. സാസൂണ്‍ ജനറല്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. 

മൂക്കിനേറ്റ ഇടിക്ക് പിന്നാലെ തലയിലുണ്ടായ ആഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇടിയേറ്റ് ഖന്നയുടെ മൂക്കിന് പൊട്ടലുണ്ടായി. അടിയേറ്റ് നിഖില്‍ ബോധരഹിതനായി തറയിൽ വീണു. തുടർന്ന് അമിതമായി രക്തസ്രാവം സംഭവിച്ചു. വീഴ്ചക്കിടയില്‍ തല എവിടെയെങ്കിലും ഇടിച്ചിട്ടുണ്ടാവാമെന്ന് സീനിയര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സഞ്ജയ് പതാംഗെ പറഞ്ഞു. രേണുക കൈ കൊണ്ടാണോ മൂക്കിനിടിച്ചത് അതോ എന്തെങ്കിലും ആയുധം ഉപയോഗിച്ചാണോ എന്നും അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രേണുകയെ വന്‍വാഡി പൊലീസ് അറസ്റ്റ് ചെയ്തു. 

പിറന്നാൾ ആഘോഷിക്കാൻ ദുബൈയിലേക്ക് കൊണ്ടുപോകാത്തതിന്റെ പേരില്‍ രേണുകയും നിഖിലും തമ്മില്‍ വഴക്കുണ്ടായെന്ന് നിഖിലിന്‍റെ അച്ഛന്‍ പൊലീസിനോട് പറഞ്ഞു. ജന്മദിനത്തിലും വിവാഹ വാർഷികത്തിലും വിലയേറിയ സമ്മാനങ്ങൾ നൽകിയില്ലെന്നതും വഴക്കിന് കാരണമായി. ബന്ധുവിന്റെ ജന്മദിനത്തിനായി ദില്ലിയിലേക്ക് പോകാനുള്ള രേണുകയുടെ തീരുമാനത്തെ എതിർത്തതാണ് ഒടുവിലത്തെ പ്രശ്നത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ദമ്പതികള്‍ക്കിടയിലെ ചെറിയ തര്‍ക്കങ്ങളാണ് ഇത്തരമൊരു ദുരന്തത്തില്‍ അവസാനിച്ചത്.

'ശമ്പളം ചോദിച്ചപ്പോൾ ചെരുപ്പ് വായിൽ തിരുകി, ബെൽറ്റ് കൊണ്ടടിച്ചു': 21കാരന്‍റെ പരാതി, ബിസിനസുകാരിക്കെതിരെ കേസ്

നിഖിലിനെ ഇടിച്ചിട്ട ശേഷം രേണുക തന്നെയാണ് തന്നെ ഫോണിൽ വിളിച്ചതെന്ന് നിഖിലിന്‍റെ അച്ഛന്‍ പറഞ്ഞു. വീട്ടിലെത്തിയപ്പോൾ മകൻ നഗ്നനായി നിലത്ത് കിടക്കുന്നതും മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വരുന്നതുമാണ് കണ്ടത്. മകന് ഉടനെ കൃത്രിമശ്വാസം നല്‍കാന്‍ ശ്രമിച്ചെന്നും അദ്ദേഹം മൊഴി നൽകി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും നിഖിൽ മരിച്ചു. ആദ്യം ചെറിയ തര്‍ക്കത്തിൽ തുടങ്ങി, വഴക്കിനിടെ രേണുക നിഖിലിന്റെ മുഖത്ത് ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഐപിസി സെക്ഷൻ 302 പ്രകാരമാണ് രേണുകക്കെതിരെ പൊലീസ് കേസെടുത്തത്. 

2017 ലായിരുന്നു നിഖിലും രേണുകയും തമ്മിലുള്ള വിവാഹം. പ്രണയ വിവാഹമായിരുന്നു. വിവാഹത്തിന് പിന്നാലെ പ്രശ്നങ്ങളും ആരംഭിച്ചെന്നാണ് നിഖിലിന്‍റെ പിതാവ് പറയുന്നത്. ഉപദേശിച്ചിട്ടും മാറ്റമൊന്നുമുണ്ടായില്ല. വീട്ടുജോലിക്കാരോടും രേണുക തട്ടിക്കയറാറുണ്ടായിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ രേണുകയെ  നവംബര്‍ 28 വരെ റിമാന്‍ഡ് ചെയ്തു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബാറിലെ വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തിൽ; കൊല്ലത്ത് യുവാവിനെ കൊലപ്പെടുത്തി, 3 പേർ കസ്റ്റ‍ഡിയിൽ
വിവാഹിതയായ സലൂൺ ജീവനക്കാരിയോട് പ്രണയാഭ്യർത്ഥന, പിന്നാലെ വിവാഹിതനായ സലൂൺ ഉടമയ്ക്ക് മർദ്ദനം