രാജസ്ഥാനില്‍ ഇടപാടുകാരനെ കൊന്ന് കവര്‍ച്ച, ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

By Web TeamFirst Published Sep 9, 2020, 11:18 AM IST
Highlights

തിങ്കളാഴ്ച ബൈക്കിലെത്തിയ ഇവര്‍ ബാഗ് തട്ടിപ്പറിക്കുകയും വെടിവച്ച് കൊല്ലുകയുമായിരുന്നു. പാര്‍ക്കിംഗില്‍ വച്ചാണ് കൊലപാതകം നടന്നത്...

ജയ്പൂര്‍: ഇടപാടുകാരനെ കൊന്ന് കവര്‍ച്ച നടത്തിയ സംഭവത്തില്‍ എയു ബാങ്ക് കസ്റ്റമര്‍ റിലേഷന്‍സ് മാനേജര്‍ അടക്കം ആറ് പേര്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. നിഖില്‍ ഗുപ്ത എന്നയാളെയാണ് ബാങ്ക് ഉദ്യോഗസ്ഥനുവേണ്ടി അഞ്ചംഗ സംഘം കൊലപ്പെടുത്തിയത്. സ്ഥിരമായി പണം നിക്ഷേപിക്കാന്‍ നിഖില്‍ വരാറുണ്ടെന്ന് കസ്റ്റമര്‍ റിലേഷന്‍ മാനേജറായ വിനീത് സിംഗിന് അറിയുമായിരുന്നു. തിങ്കളാഴ്ച ഇയാള്‍ 50 ലക്ഷം കൊണ്ടുവരുമെന്നും വ്യക്തമായിരുന്നു. 

നിഖിലിനെ കൊലപ്പെടുത്തി പണം തട്ടിയെടുക്കാന്‍ വിനീത് പദ്ധതിയിട്ടു. ഇതിനായി ഛേതന്‍ സിംഗ്, ഋഷി രാജ് സിംഗ് എന്നിവരെ ഉത്തര്‍പ്രദേശില്‍ നിന്ന് തോക്ക് സംഘടിപ്പിക്കാന്‍ പറഞ്ഞുവിട്ടു. തിങ്കളാഴ്ച ബൈക്കിലെത്തിയ ഇവര്‍ ബാഗ് തട്ടിപ്പറിക്കുകയും വെടിവച്ച് കൊല്ലുകയുമായിരുന്നു. പാര്‍ക്കിംഗില്‍ വച്ചാണ് കൊലപാതകം നടന്നത്. 

ഗൗതം സിംഗ്, അഭയ് സിംഗ്, ഇതാന്‍ സിംഗ് എന്നിവര്‍ കുറച്ച് അകലെ മാറി മറ്റൊരു സ്‌കൂട്ടറില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രതികളെ കണ്ടെത്തി. അഞ്ച് പേരെയും ആറ് മണിക്കൂറിനുള്ളില്‍ പൊലീസ് പിടികൂടി. 2.86 ലക്ഷം രൂപ പൊലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. 

click me!