അനധികൃതമായി മദ്യം വിറ്റ ബാറുടമ മലപ്പുറത്ത് പിടിയിൽ

Web Desk   | Asianet News
Published : May 26, 2020, 10:09 PM IST
അനധികൃതമായി മദ്യം വിറ്റ ബാറുടമ മലപ്പുറത്ത് പിടിയിൽ

Synopsis

ബാറിൽ സ്റ്റോക്കുണ്ടായിരുന്ന മദ്യം ഇയാൾ വീട്ടിലെത്തിച്ചായിരുന്നു വിറ്റത്. ലോക്ക് ഡൗൺ കാലത്ത് ബാർ അടച്ചിട്ടിരിക്കുകയായിരുന്നു

മലപ്പുറം: ലോക്ക് ഡൗണിൽ മദ്യശാലകൾ അടഞ്ഞുകിടക്കുന്നതിനിടെ അനധികൃതമായി മദ്യം വിറ്റ ബാറുടമയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മലപ്പുറത്താണ് സംഭവം. വണ്ടൂർ സിറ്റി പാലസ് ബാർ  ഉടമ നരേന്ദ്രനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.

ബാറിൽ സ്റ്റോക്കുണ്ടായിരുന്ന മദ്യം ഇയാൾ വീട്ടിലെത്തിച്ചായിരുന്നു വിറ്റത്. ലോക്ക് ഡൗൺ കാലത്ത് ബാർ അടച്ചിട്ടിരിക്കുകയായിരുന്നു. അതിനാലാണ് മദ്യം വീട്ടിലേക്ക് എത്തിച്ചത്. അഞ്ച് ലക്ഷം രൂപയുടെ മദ്യം വിറ്റതായാണ് എക്സൈസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്.
 

PREV
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ