സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മർദ്ദിച്ചു; കായംകുളത്ത് സിപിഐ ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു

Published : Feb 20, 2023, 12:17 AM ISTUpdated : Feb 20, 2023, 12:19 AM IST
സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മർദ്ദിച്ചു; കായംകുളത്ത് സിപിഐ ലോക്കൽ സെക്രട്ടറിക്കെതിരെ കേസെടുത്തു

Synopsis

സിപിഐ കായംകുളം ചിറക്കടവം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷമീർ റോഷനും ബന്ധുക്കൾക്കുമെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ ഇഹ്സാന പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഷമീർ റോഷൻ ഒളിവിൽ പോയിരിക്കുകയാണ്.

ആലപ്പുഴ: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ മർദ്ദിച്ച സിപിഐ കായംകുളം ചിറക്കടവം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷമീർ റോഷനും ബന്ധുക്കൾക്കുമെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാര്യ ഇഹ്സാന പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ ഷമീർ റോഷൻ ഒളിവിൽ പോയിരിക്കുകയാണ്.

ഷമീർ റോഷനും കുടുംബത്തിനും എതിരെ സ്ത്രീധന പീഡനത്തിന് പരാതിയുമായി കഴിഞ്ഞ ദിവസമാണ് ഭാര്യ ഇഹ്സാന കായംകുളം പൊലീസിനെ സമീപിച്ചത്. ഭർത്താവും ഭർതൃ വീട്ടുകാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചു എന്നും പരാതിയിലുണ്ട്. ഇഹ്സാന കായംകുളം പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയും തുടർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു. ഈ പരാതിയിലാണ് സിപിഐ കായംകുളം ചിറക്കടവം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ ഷമീർ റോഷനും ബന്ധുക്കൾക്കുമെതിരെ കായംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി നൽകിയ അന്ന് മുതൽ ഷമീർ റോഷൻ ഒളിവിലാണ്.

മൂന്നുവർഷം മുമ്പായിരുന്നു ഇഹ്സാനയുടെ വിവാഹം. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഷമീർ റോഷൻ നിരന്തരം പീഡിപ്പിക്കുന്നു എന്നാണ് പരാതി. ഭർത്താവിന് പുറമേ ഭർതൃമാതാവും സഹോദരിയുമാണ് കൂട്ടു പ്രതികൾ. ഷമീർ റോഷനെതിരെ പാർട്ടിയിൽ നിന്ന് നടപടി ഉണ്ടാകാനാണ് സാധ്യത. 

Read Also; പശുക്കടത്താരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവം; പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തൽ

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്