ദേവികയുടെ മുഖത്തടിച്ചു, കേള്‍വി ശക്തി കുറഞ്ഞു; 3 മാസം ഗർഭിണി ജീവനൊടുക്കിയ സംഭവം, ഭര്‍ത്താവ് പിടിയില്‍

Published : Feb 19, 2023, 10:26 PM ISTUpdated : Feb 20, 2023, 07:46 AM IST
ദേവികയുടെ മുഖത്തടിച്ചു, കേള്‍വി ശക്തി കുറഞ്ഞു; 3 മാസം ഗർഭിണി  ജീവനൊടുക്കിയ സംഭവം, ഭര്‍ത്താവ് പിടിയില്‍

Synopsis

ഒരാഴ്ച മുൻപ് ഗോപീകൃഷ്ണൻ ദേവികയെ മുഖത്ത് അടിക്കുകയും തുടർന്ന് ദേവികയുടെ ഒരു ചെവിയുടെ കേൾവി 40 ശതമാനം ആയി കുറഞ്ഞതായും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം: മൂന്നുമാസം ഗർഭിണിയായ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പിടിയിൽ. അട്ടക്കുളങ്ങര ടി.സി. 39/2211 ശ്രീവള്ളിയിൽ ദേവിക(24) തൂങ്ങി മരിച്ച സംഭവത്തിൽ ആണ് ഭർത്താവ് ഗോപീകൃഷ്ണൻ (31) പിടിയിലായത്. പെൺകുട്ടി ഭര്‍തൃവീട്ടില്‍ നേരിട്ടിരുന്നത് കൊടിയ പീഡനം ആണെന്ന് പൊലീസ്. ഭർത്താവിന്‍റ മർദ്ദനത്തിൽ യുവതിയുടെ ഒരു ചെവിയുടെ കേൾവി കുറഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.  

ഒരാഴ്ച മുൻപ് ഗോപീകൃഷ്ണൻ ദേവികയെ മുഖത്ത് അടിക്കുകയും തുടർന്ന് ദേവികയുടെ ഒരു ചെവിയുടെ കേൾവി 40 ശതമാനം ആയി കുറഞ്ഞതായും പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ദേവിക ഗർഭിണി ആയിരുന്നതിനാൽ ഇതിനുള്ള മരുന്നുകൾ കഴിക്കാനും കഴിഞ്ഞിരുന്നില്ല. വിവാഹ ശേഷം ഗോപീകൃഷ്ണൻ ദേവികയെ ദേഹോപദ്രവം ഏൽപ്പിക്കുന്നത് പതിവായിരുന്നു എന്ന് ഫോർട്ട് പൊലീസ് പറഞ്ഞു. സ്ത്രീധന പീഡന നിയമപ്രകാരം ഉൾപ്പടെ കേസ് എടുത്ത ഫോർട്ട് പൊലീസ് ഗോപീകൃഷ്ണന്‍റെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. 

വെള്ളിയാഴ്ച ഉച്ചയോടെയാണ് ദേവികയെ കിടപ്പ് മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. തുടർന്ന് വീട്ടുകാർ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ മകളുടെ  മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും ഭർതൃവീട്ടുകാരുടെ പങ്ക് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് ദേവികയുടെ അച്ഛൻ ഷാജി ഫോർട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ഗോപീകൃഷ്ണന്‍റേയും ദേവികയുടെ വിവാഹം 2021 സെപ്റ്റംബർ 16 നാണ് നടന്നത്. മരിക്കുമ്പോൾ ദേവിക മൂന്നുമാസം ഗർഭിണിയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഫോർട്ട് സി.ഐ. രാകേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ആണ് ഭർത്താവിന്‍റെ പങ്ക് മനസ്സിലാക്കി അറസ്റ്റ് ചെയ്തത്. 

Read More : വിവാഹം കഴിക്കണമെന്ന് 47 കാരന്‍; നിരസിച്ച 16 കാരിയെ റോഡിലിട്ട് കുത്തി, മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇതര മതത്തില്‍പ്പെട്ടയാളെ പ്രണയിച്ചു; യുവതിയെയും കാമുകനെയും കമ്പിപ്പാര ഉപയോഗിച്ച് കൊലപ്പെടുത്തി, പിന്നില്‍ സഹോദരന്മാര്‍
'കൂലിക്കെടുത്തത് രണ്ട് പേരെ, കൊന്നൊടുക്കിയത് നൂറിലേറെ തെരുവുനായ്ക്കളെ', ഗ്രാമപഞ്ചായത്തിനെതിരെ കേസ്