പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം, ഭര്‍ത്താവ് അറസ്റ്റില്‍

Published : Nov 30, 2020, 05:37 PM IST
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ഭാര്യയെ തലയ്ക്കടിച്ച് കൊല്ലാന്‍ ശ്രമം, ഭര്‍ത്താവ് അറസ്റ്റില്‍

Synopsis

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ പ്രസിവിച്ചു എന്നാരോപിച്ച് ഇമ്രാൻ ഷെയ്ക്ക് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 

മാള്‍ഡ: പശ്ചിമ ബംഗാളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍‌ ശ്രമിച്ചു. പശ്ചിമ ബംഗാളിലെ മാൾഡ ജില്ലയിലെ ഇംഗ്ലീഷ് ബസാർ പൊലീസ് സേറ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ഇമ്രാൻ ഷെയ്ക്ക് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പെണ്‍കുട്ടിയെ പ്രസിവിച്ചു എന്നാരോപിച്ച് ഇമ്രാൻ ഷെയ്ക്ക് ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. 10 വര്‍ഷം മുമ്പാണ് യുവതിയും പ്രതിയായ യുവാവും തമ്മില്‍ വിവാഹിതരാകുന്നത്. ദമ്പതിമാര്‍ക്ക് മൂന്ന് പെണ്‍മക്കളുണ്ട്. ഏഴ് ദിവസം മുമ്പ് യുവതി വീണ്ടും പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ഇതോടെയാണ് പ്രതി സ്വന്തം ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണത്തില്‍  തലയ്ക്ക് പരിക്കേറ്റ യുവതിയെ മാൽഡ മെഡിക്കൽ കോളേജിലും ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

10 ലക്ഷം ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി നടത്തിയ ക്രൂരകൃത്യം; അരീക്കോട് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 13 വര്‍ഷത്തിന് ശേഷം പിടിയില്‍
രണ്ടാമതും ഗർഭിണി, സ്ത്രീധനം പൂർണമായില്ലെന്ന് ആരോപിച്ച് അഞ്ച് മാസം ഗർഭിണിയായ മരുമകളെ പെട്രോളൊഴിച്ച് ചുട്ടുകൊന്ന് ഭർതൃവീട്ടുകാർ