യാത്രക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു; ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍

Web Desk   | Asianet News
Published : Sep 23, 2021, 12:15 AM ISTUpdated : Sep 23, 2021, 12:16 AM IST
യാത്രക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു; ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍

Synopsis

യുവതിയുടെ പേഴ്സും മൊബൈലും ഡ്രൈവര്‍ കൈക്കലാക്കിയിരുന്നു. രാവിലെ വരെ വഴിയിരികില്‍ കഴിഞ്ഞ യുവതി മറ്റൊരാളുടെ ഫോണില്‍ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് വീട്ടിലെത്തിയത്. 

ബംഗ്ലൂരു: പുലര്‍ച്ചെ ടാക്സിസിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഡ്രൈവര്‍ ബലാത്സംഗം ചെയ്ത് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. ആരും സഹായത്തിനില്ലാതെ മണിക്കൂറുകളോളം യുവതി വഴിയിരികില്‍ കഴിഞ്ഞു. ആന്ധ്രാസ്വദേശിയായ ഡ്രൈവറെ കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റ് ചെയ്തു.

ബംഗ്ലൂരു മുരുകേശപാളയത്ത് നിന്നാണ് പുലര്‍ച്ചെ മൂന്ന് മണിക്ക് യുവതി ഓണ്‍ലൈന്‍ ക്യാബ് വിളിച്ചത്.ഐടി ജീവനക്കാരിയായ യുവതി രാത്രി പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ജെ ബി നഗറിന് സമീപത്ത് വച്ച് ആളൊഴിഞ്ഞ് പ്രദേശത്ത് കാര്‍ നിര്‍ത്തി. ഓട്ടോമാറ്റിക്ക് ലോക്ക് ബട്ടണ്‍ അമര്‍ത്തിയ ശേഷം കാറില്‍ വച്ച് പീഡിപ്പിച്ചു. പിന്നീട് വഴിയില്‍ ഉപേക്ഷിച്ച ശേഷം കടന്ന് കളഞ്ഞു.

യുവതിയുടെ പേഴ്സും മൊബൈലും ഡ്രൈവര്‍ കൈക്കലാക്കിയിരുന്നു. രാവിലെ വരെ വഴിയിരികില്‍ കഴിഞ്ഞ യുവതി മറ്റൊരാളുടെ ഫോണില്‍ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് വീട്ടിലെത്തിയത്. ജെ ബി നഗര്‍ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മണിക്കൂറുകള്‍ക്കകം ഡ്രൈവറെ പിടികൂടി. 

ആന്ധ്രാസ്വദേശിയായ ദേവരാജുലുവിനെ കര്‍ണാട അതിര്‍ത്തിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും വാക്ക് തര്‍ക്കമുണ്ടായതോടെ ഇറക്കിവിടുകയായിരുന്നുവെന്നുമാണ് ദേവരാജുലുവിന്‍റെ മൊഴി. രണ്ട് വര്‍ഷമായി ബംഗ്ലൂരുവിലെ ക്യാബ് ഡ്രൈവറാണ് ദേവരാജുലു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ട്രംപ് മാത്രമല്ല ക്ലിന്റണും ബിൽ ഗേറ്റ്സും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്, ട്രംപിനെ ലക്ഷ്യമിടുന്നുവെന്ന് അനുയായികൾ