കരിപ്പൂരിൽ വൻ ലഹരി മരുന്ന് വേട്ട; കെനിയന്‍ വനിത പിടിയില്‍

By Web TeamFirst Published Sep 23, 2021, 12:03 AM IST
Highlights

ഖത്തറിൽ നിന്ന് രാവിലെ കരിപ്പൂരിലെത്തിയ ബിഷാല സോമോ ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഹെറോയിൻ കൊണ്ടുവന്നത്. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. 

കോഴിക്കോട്: കരിപ്പൂരിൽ വൻ ലഹരി മരുന്ന് വേട്ട. 5 കിലോ ഹെറോയിനുമായി കരിപ്പൂർ വിമാനത്താവളത്തിൽ വിദേശവനിത പിടിയിലായി.

കെനിയൻ സ്വദേശി ബിഷാല സോമോയാണ് ഡിആർഐ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ആഫിക്കയിലെ നെയ്റോബിയിൽ നിന്നാണ് ഇവർ കരിപ്പൂരിലേക്ക് ഹെറോയിൻ എത്തിച്ചതെന്നാണ് വിവരം.

ഖത്തറിൽ നിന്ന് രാവിലെ കരിപ്പൂരിലെത്തിയ ബിഷാല സോമോ ലഗേജുകൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഹെറോയിൻ കൊണ്ടുവന്നത്. അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഡി.ആർ.ഐ ഉദ്യോഗസ്ഥർ ബിഷാല സോമയെ ചോദ്യം ചെയതു വരികയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!