തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവർക്ക് ബൈക്ക് യാത്രികന്‍റെ മർദനം

Published : Apr 17, 2022, 06:07 PM ISTUpdated : Apr 17, 2022, 06:09 PM IST
തിരുവനന്തപുരത്ത് കെഎസ്ആർടിസി ഡ്രൈവർക്ക്  ബൈക്ക് യാത്രികന്‍റെ മർദനം

Synopsis

കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ബിജു ഇ കുമാറിനെ ആണ് വഴിയാത്രക്കാരനായ അജി ബസിനകത്തു കയറി മർദിച്ചത്.   

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ എസ് ആർ  ടി സി (KSRTC) ഡ്രൈവറെ  ബൈക്ക് യാത്രികൻ മർദ്ദിച്ചു. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ ബിജു ഇ കുമാറിനെ ആണ് വഴിയാത്രക്കാരനായ അജി ബസിനകത്തു കയറി മർദിച്ചത്. 

അജിയെ നെയ്യാര്‍ ഡാം പൊലീസ് (Neyyar Dam Police) കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയാണ് പ്രതി കണ്ടക്ടറെ മര്‍ദ്ദിച്ചത്. ഇന്ന് വൈകീട്ട് മൂന്നരയ്ക്കാണ് സംഭവം നടന്നത്. 

Read Also; രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സര്‍ക്കാരെന്ന് പ്രതിപക്ഷം; വര്‍ഗ്ഗീയ ശക്തികളാണെന്ന് വാദിച്ച് ഇടതുമുന്നണി

ആവര്‍ത്തിച്ചുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കാരണം സര്‍ക്കാരിന്‍റെ നടപടികളെന്ന വിമര്‍ശനവുമായി പ്രതിപക്ഷം രം​ഗത്തെത്തി. അതേസമയം, സമാധാനം തകര്‍ക്കുന്നത് വര്‍ഗ്ഗീയ ശക്തികളാണെന്ന വാദവുമായി ഇടതുമുന്നണിയും രംഗത്തെത്തി.  എന്നാല്‍‍ സംഘര്‍ഷം അടിച്ചമര്‍ത്തണമെന്നായിരുന്നു ജില്ലയുടെ ചുമതലയുളള മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ നിര്‍ദ്ദേശം. 

ആലപ്പുഴയുടെ തനിയാവര്‍ത്തനമായി പാലക്കാടും എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെ സര്‍ക്കാരിനെതിരായ വിമര്‍ശനം കൂടുതല്‍ ശക്തമാക്കുകയാണ് പ്രതിപക്ഷം. ഇരു സംഘടനകളുമായും കൊടുക്കല്‍ വാങ്ങല്‍ നടത്തിയ സിപിഎമ്മും സര്‍ക്കാരുമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഉത്തരവാദികളെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. ആഭ്യന്തര വകുപ്പിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ശക്തമാക്കിയിരുന്ന പ്രതിപക്ഷത്തിന് കിട്ടിയ മറ്റൊരു ആയുധമായി പാലക്കാട്ടെ ഇരട്ടക്കൊലപാതകം. 

അതേസമയം, സംഘര്‍ഷത്തില്‍ സര്‍ക്കാരിന് വീഴ്ചയില്ലെന്ന ശക്തമായ വാദവുമായി രംഗത്തിറങ്ങുകയാണ് ഇടതുമുന്നണിയും  സിപിഎമ്മും. സംഘര്‍ഷത്തിന്‍റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താനാണ് ചിലരുടെ ശ്രമമെന്നും സമാധാനം തകര്‍ക്കുന്നത് വര്‍ഗ്ഗീയ കക്ഷികളെന്നും ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ ആരോപിച്ചു. സംഘര്‍ഷം തടയാന്‍ ഇടതുവരെ പൊലീസ് സ്വീകരിച്ച നടപടികള്‍ തൃപ്തികരമെന്നായിരുന്നു സ്പീക്കര്‍ എംബി രാജേഷിന്‍റെ പ്രതികരണം. 

വര്‍ഗ്ഗീയ ധ്രുവീകരണത്തതിനെതിരെ പ്രചാരണം നടത്താന്‍ പാലക്കാട്ട് ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഈ മാസം 25 മുതല്‍ 30 വരെ എല്ലാ നിയോജക മണ്ഡലങ്ങളിലും വര്‍ഗ്ഗീയ വിരുദ്ധ റാലി സംഘടിപ്പിക്കും. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കില്ലെന്ന നിലപാട് ബിജെപി നേതാക്കള്‍ തിരുത്തണമെെന്നും ഇടതുമുന്നണി നേതാക്കള്‍ ആവശ്യപ്പെട്ടു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനസ്തേഷ്യയിൽ വിഷം, രോഗി പിടഞ്ഞ് വീഴും വരെ കാത്തിരിക്കും, കൊലപ്പെടുത്തിയത് 12 രോഗികളെ, സൈക്കോ ഡോക്ടർക്ക് ജീവപര്യന്തം
'ബിൽ ഗേറ്റ്സ്, ഗൂഗിൾ സഹസ്ഥാപകൻ, അതീവ ദുരൂഹമായ കുറിപ്പും', ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ പുറത്ത്