
ചെന്നൈ: തമിഴ്നാട്ടില്‍ ബിജെപി ജില്ല നേതാവിന്‍റെ (Tamil Nadu BJP Leader) കാര്‍ കത്തിച്ച പരാതിയില്‍ വഴിത്തിരിവ്. കാര്‍ കത്തിച്ചത് (Set His Own Car On Fire) താന്‍ തന്നെയാണ് എന്ന് ബിജെപി തിരുവള്ളൂര്‍ വെസ്റ്റ് ജില്ല സെക്രട്ടറി (BJP district secretary for Tiruvallur West) സതീഷ് കുമാര്‍ സമ്മതിച്ചു. സിസിടിവി ദൃശ്യങ്ങള്‍ വച്ചുള്ള ചോദ്യം ചെയ്യലിലാണ് ബിജെപി നേതാവ് കുറ്റം സമ്മതിച്ചത്.
ചെന്നൈയിലെ മധുരവോയൽ മേഖലയിലെ വീട്ടിൽ പാർക്ക് ചെയ്തിരുന്ന തന്റെ കാർ ഏപ്രിൽ 14 വ്യാഴാഴ്ച വൈകി അജ്ഞാതര്‍ കത്തിച്ചെന്ന് ആരോപിച്ച് സതീഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം നടത്തിയ പൊലീസ് തെരുവിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ്. കാര്യം മാറി മറഞ്ഞത്, ഇതോടെ പ്രതിസ്ഥാനത്തേക്ക് പരാതിക്കാരന്‍ തന്നെ എത്തുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത് ഇതാണ് - തുടക്കത്തിൽ, വെള്ള ഷർട്ട് ധരിച്ച ഒരാൾ റോഡിന്റെ സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിനടുത്തേക്ക് വന്നു, തുടർന്ന് എല്ലാ വശങ്ങളിൽ നിന്നും ജനലിലൂടെ അകത്തേക്ക് നോക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പിന്നെ ഇയാള്‍ അവിടുന്ന് നടന്ന് നീങ്ങി, കുറച്ച് മിനിറ്റുകൾക്ക് ശേഷം കറുത്തവസ്ത്രം ധരിച്ച ഒരാള്‍ എത്തുകയും കാറിൽ എന്തെല്ലാമോ ഒഴിക്കുകയും തീ ഇടുകയും ചെയ്തു. കാർ തീയിൽ വിഴുങ്ങുന്നത് സിസിടിവിയിൽ കാണാം, തീവച്ചയാള്‍ ഉടന്‍ തന്നെ തന്നെ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോകുന്നതും ദൃശ്യത്തിലുണ്ട്.
കാറിന് തീപിടിക്കുന്നത് കണ്ട ആളുകൾ ഉടൻ തന്നെ ബിജെപി അംഗത്തിന്റെ കുടുംബത്തെ അറിയിക്കുകയും അവർ പോലീസുമായി ബന്ധപ്പെടുകയും ചെയ്തു. കാറിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞുവെന്ന അഭ്യൂഹം പരന്നതോടെ പൊലീസ് ഉടൻ സ്ഥലത്തെത്തി.
എന്നാൽ, സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച പോലീസ്, കറുത്ത വസ്ത്രം ധരിച്ച് കാറിന് തീയിട്ടത് സതീഷ് കുമാറിനോട് സാമ്യമുള്ളതായി കണ്ടെത്തി. തുടർന്ന് പോലീസ് ഇയാളെ ചോദ്യം ചെയ്യുകയും സ്വന്തം കാറിന് തീയിട്ടതാണെന്ന് സതീഷ് സമ്മതിക്കുകയും ചെയ്തു.
സംഭവത്തില്‍ സതീഷിന്‍റെ മൊഴി ഇങ്ങനെയാണ്, ഭാര്യ നിരന്തരം സ്വര്‍ണ്ണാഭരണം വാങ്ങുവാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാൽ ഇതിന് പണമില്ലെന്ന് സതീഷ് കുമാർ പറഞ്ഞു. തന്റെ കാർ വിറ്റ് തനിക്ക് ആവശ്യമുള്ള ആഭരണങ്ങൾ വാങ്ങാൻ ഭാര്യ തന്നോട് ആവശ്യപ്പെട്ടതായും ഇയാൾ പോലീസിനോട് പറഞ്ഞു.
തുടർന്ന് ബിജെപി ജില്ലാ സെക്രട്ടറി സതീഷ് കുമാർ തന്റെ കാർ കത്തിക്കാനും ഭാര്യയുടെ ആഭരണങ്ങൾക്കുള്ള തുക കാറിന്‍റെ ഇൻഷുറൻസ് ക്ലെയിം ചെയ്ത് കണ്ടെത്താനും തീരുമാനിച്ചു. എന്നാല്‍ ഈ പദ്ധതി സിസിടിവി ദൃശ്യങ്ങള്‍ പൊളിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam