
കൊച്ചി : പൂജ നടത്തുന്നതിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദി പിടിയിൽ. മൂവാറ്റുപുഴ സ്വദേശി അമീറിനെയാണ് പുത്തൻകുരിശ് പൊലീസ് പിടികൂടിയത്. പതിനഞ്ച് വയസുകാരിയായ പെൺകുട്ടിയോടാണ് അമീർ പൂജയ്ക്കിടെ മോശമായി പെരുമാറിയത്.
പെൺകുട്ടിക്ക് ചില ദോഷങ്ങളുണ്ടെന്നും പരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് രക്ഷിതാക്കൾ മന്ത്രവാദിയെ സമീപിച്ചത്. പൂജയുടെ രണ്ടാം ദിവസമായ ഇന്നലെ പെൺകുട്ടിക്ക് ചരട് കെട്ടുന്നതിനിടെ മോശമായി പെരുമാറുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി കരയുകയും രക്ഷിതാക്കളോട് വിവരം പറയുകയും ചെയ്തു. ഇതോടെയാണ് അമീറിനെ വാഴക്കുളത്ത് നിന്ന് പിടികൂടിയത്. ഒമ്പതാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾക്ക് മുൻപ് തട്ടുകടയിൽ ഭക്ഷണം തയ്യാറാക്കലായിരുന്നു ജോലി. പിന്നീട് ചില മന്ത്രവാദികൾക്ക് സഹായിയായി നിന്ന ശേഷമാണ് ഇയാള്‍ കടമറ്റം നമ്പ്യാരുപടിയിൽ ജോതിഷ കേന്ദ്രം തുടങ്ങിയത്.
Also Read : നെടുമങ്ങാട് ശൈശവ വിവാഹം; പെണ്‍കുട്ടിയുടെ അച്ഛന്‍ ഉള്‍പ്പെടെ മൂന്ന് പേർ അറസ്റ്റിൽ
ഇലന്തൂരിലെ നരബലി പുറത്ത് വന്നതോടെ ഇയാളുടെ കേന്ദ്രം അടച്ചു പൂട്ടിയതാണെന്നും പിന്നീട് വീണ്ടും പ്രവർത്തനം തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. നിരവധി പേരിൽ നിന്ന് അമീർ പണം തട്ടിയെടുത്തിട്ടുണ്ടോയെന്ന് പൊലീസിന് സംശയമുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
Also Read : പതിനഞ്ചുകാരിയെ പീഡിപ്പിച്ച പ്രതിക്ക് നൂറ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് പത്തനംതിട്ട പോക്സോ കോടതി
അതിനിടെ, ഇടുക്കി നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടു. ഇടുക്കി നെടുംകണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കാൻ എത്തിച്ചപ്പോൾ പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. ഏഴാം ക്ലാസ്കരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെയും ബന്ധുവിനെയും പൊലീസ് ഇന്ന് ഉച്ചയോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
Also Read : പൊലീസ് വീഴ്ച, പോക്സോ കേസ് പ്രതി കസ്റ്റഡിയിൽ നിന്നു രക്ഷപെട്ടു, സംഭവം മജിസ്ട്രേറ്റിന് മുന്നിലെത്തിച്ചപ്പോൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam